റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍

August 6, 2025 - 7:16 am

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ വെടിവെപ്പ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. കെ ജി സെക്ടറില്‍ ഓ​ഗസ്റ്റ് 5 രാത്രി ഏഴോടെയാണ് പ്രകോപനം. . വെടിവെപ്പ് പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാവുന്നത്

ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ വേണ്ടിയാണോ പാക് പ്രകോപനമെന്ന് സൈന്യം സംശയിക്കുന്നുണ്ട്. . 2019 ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന്റെ വാര്‍ഷികത്തിലാണ് വെടിവയ്പ് നടന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വീണ്ടും പ്രകോപനം ഉണ്ടാവുന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നടപടിയുമായി മുന്നോട്ട് പോയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *