കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കുനേരെ നഗ്നത പ്രദർശനം നടത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ

May 17, 2023

കൊച്ചി: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ സഹയാത്രികൻ പിടിയിൽ. കോഴിക്കോട് സ്വദേശി സവാദിനെ യാണ് ബസ് ജീവനക്കാർ പിടികൂടി നെടുമ്പാശേരി പൊലീസിന് കൈമാറിയത്. 2023 മെയ് 16നാണ് സംഭവം തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ട സിനിമാപ്രവർത്തകയോടാണ് ഇയാൾ അങ്കമാലിയിൽ …

കാനഡയില്‍ 21 കാരിയായ ഇന്ത്യന്‍ വംശജ വെടിയേറ്റ് മരിച്ചു

December 7, 2022

ഒന്റാരിയോ: കാനഡയില്‍ 21 കാരിയായ ഇന്ത്യന്‍ വംശജ വെടിയേറ്റ് മരിച്ചു. കനേഡിയന്‍ സിഖ് യുവതി പവന്‍പ്രീത് കൗറാണ് കൊല്ലപ്പെട്ടത്. ഒന്റാരിയോ പ്രവിശ്യയിലെ മിസിസാഗ നഗരത്തില്‍ രാത്രിയാണ് സംഭവം.ബ്രാംപ്ടണിലാണ് പവന്‍പ്രീത് കൗര്‍ താമസിക്കുന്നത്. രാത്രി പത്തരയോടെ പെട്രോള്‍ പമ്പിന് പുറത്ത് വച്ചാണ് കൗറിന് …

ബാറില്‍ വെടിവയ്പ്പ്: മെക്സിക്കോയില്‍ 12 മരണം

October 17, 2022

മെക്സിക്കോ സിറ്റി: ബാറില്‍ കടന്നുകയറി അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ മെക്സിക്കോയില്‍ 12 പേര്‍ മരിച്ചു. ഇവരില്‍ ആറുപേര്‍ സ്ത്രീകള്‍. ദക്ഷിണ ഇറാപ്യുവാട്ടോയിലായിരുന്നു വെടിവയ്പ്പ്. സംഭവത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റു. കൂട്ടക്കുരുതിയിലേക്കു നയിച്ച കാരണമോ വെടിയുതിര്‍ത്ത ആളെയോ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമല്ല. മേഖലയില്‍ …

അമേരിക്കയില്‍ മരുമകളെ വെടിവച്ചുകൊന്ന ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

October 8, 2022

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയില്‍ മരുമകളെ വെടിവച്ചുകൊന്ന ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. 74 വയസുകാരനായ സീതല്‍ സിങ് ദോസാഞ്ച് ആണ് പിടിയിലായത്. ഇയാളുടെ മകന്റെ ഭാര്യ ഗുര്‍പ്രീത് കൗര്‍ ദോസാഞ്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ കൊല്ലപ്പെട്ടത്.മകനുമായുള്ള വിവാഹബന്ധം വേര്‍പിരിയാനുള്ള ഗുര്‍പ്രീതിന്റെ തീരുമാനമാണ് …

തായ്ലന്‍ഡില്‍ വെടിവയ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു

October 6, 2022

ബാങ്കോക്ക്: തായ്ലന്‍ഡിലെ പ്രീ-സ്‌കൂള്‍ ചൈല്‍ഡ് ഡേകെയര്‍ സെന്ററില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു.രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയായ നോങ് ബുവാ ലാംഫുവിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം തോക്കുധാരി രക്ഷപ്പെട്ടു.കുട്ടികളും മുതിര്‍ന്നവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ …

റഷ്യന്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ ഏഴു കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടു

September 27, 2022

മോസ്‌കോ: മധ്യ റഷ്യയിലെ ഇഷെവ്സ്‌ക് നഗരത്തിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ ഏഴു കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സ്‌കൂളിലെ രണ്ട് സുരക്ഷാ ഗാര്‍ഡുകളും രണ്ട് അധ്യാപകരും ഉള്‍പ്പെടുന്നു. 14 കുട്ടികള്‍ക്കും ഏഴ് മുതിര്‍ന്നവര്‍ക്കും പരുക്കേറ്റ സംഭവത്തിലെ അക്രമി സ്വയം വെടിയുതിര്‍ത്തു ജീവനൊടുക്കി. …

യുഎസ്സിലെ ഓഹിയോവില്‍ വിവിധ ഇടങ്ങളിലായി നടന്ന വെടിവയ്പില്‍ നാല് മരണം

August 7, 2022

ഓഹിയോ: യുഎസ്സിലെ ഓഹിയോവില്‍ വിവിധ ഇടങ്ങളിലായി നടന്ന വെടിവയ്പില്‍ നാല് മരണം. ബട്ട്ളര്‍ ടൗണ്‍ഷിപ്പിലാണ് വെടിവയ്പ് നടന്നത്. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. പ്രതി സ്റ്റീഫന്‍ മാര്‍ലൊ എന്നയാള്‍ ആയുധം കൈവശംവച്ചിട്ടുണ്ടെന്നും അപകടകാരിയാണെന്നും ടൗണ്‍ഷിപ് പോലിസ് ചീഫ് ജോണ്‍ പോര്‍ട്ടര്‍ പറഞ്ഞു. …

വാന്‍കൂവറില്‍ നടന്ന വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

July 26, 2022

വാന്‍കൂവര്‍: കാനഡയിലെ വാന്‍കൂവറില്‍ നടന്ന വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കൊലപാതകിയെ പോലിസ് വെടിവച്ചുകൊന്നു. വീടില്ലാതെ തെരുവില്‍ താമസിക്കുന്നവര്‍ക്കുനേരെയാണ് വെടിയുതിര്‍ത്തതെന്നായിരുന്നു ആദ്യ റിപോര്‍ട്ട്. അതിതുവരെ സ്ഥിരീകരിച്ചിട്ടില്ല. വാന്‍കൂവറിന് ഒരു മണിക്കൂര്‍ ദൂരത്തുള്ള നഗരത്തിലാണ് വെടിവയ്പുണ്ടായത്. നാല് പേര്‍ക്കാണ് വെടിവയ്പില്‍ പരിക്കേറ്റതെന്നും കൊലപാതകി …

ജോഹനസ്ബര്‍ഗില്‍ ഭക്ഷണശാലയിലുണ്ടായ വെടിവയ്പില്‍ 15 പേര്‍ മരിച്ചു

July 10, 2022

ജോഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹനസ്ബര്‍ഗില്‍ ഭക്ഷണശാലയിലുണ്ടായ വെടിവയ്പില്‍ 15 പേര്‍ മരിച്ചു. 3 പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മിനിബസ്സില്‍ എത്തിയ കൊലയാളികള്‍ പുറത്തുവന്ന് ഭക്ഷണഹാളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരില്‍ ഒരാളെ രോഗം മൂര്‍ച്ഛിച്ച് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു.

ടെക്സാസിലെ സ്കൂളിൽ വെടി വെയ്പ്

May 25, 2022

ന്യൂ യോർക്ക്: അമേരിക്കയിലെ ടെക്ക്സാസിൽ സ്കൂളിൽ വെടിവെപ്പ്. ആക്രമണത്തിനു പിന്നിൽ പതിനെട്ടുകാരനായ ആയുധധാരി. 19 കുട്ടികളും, ഒരു അധ്യാപികയും, 2 സ്കൂൾ ജീവനക്കാരുമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. യുവാൾഡിയിലെ റോബ് എലമെന്ററി സ്കൂളിലായിരുന്നു സംഭവം. മുത്തശ്ശിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആണ് അക്രമി …