റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

June 8, 2025 - 4:45 am

കോഴിക്കോട് | യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടില്‍പാലം തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ മക്കളാണ് ഉമ്മയുടെ മൃതദേഹം കണ്ടത്. ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ തൊട്ടില്‍പ്പാലം പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചിട്ടുണ്ട്.

പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി

തൊട്ടില്‍പ്പാലം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി കുടുംബത്തിന് വിട്ടുനല്‍കി. ചെരണ്ടത്തൂര്‍ മനത്താനത്ത് അബ്ദുല്‍ റസാഖിന്റെയും ജമീലയുടെയും മകളാണ് ജസീറ. മക്കള്‍: അല്‍മാന്‍ റാഷിദ്, റുഅ റാഷിദ്. റജീബ് സഹോദരനാണ്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *