തിരുവനന്തപുരം | നഗരൂർ വെള്ളല്ലൂരിൽ മദ്യലഹരിയിൽ 13കാരനെ ക്രൂരമായി മർദിച്ച് പരുക്കേൽപ്പിച്ച് മുത്തച്ഛനെതിരെ നഗരൂർ പോലീസ് കേസ് എടുത്തു. സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ പെട്ടന്നുണ്ടായ പ്രകോപനത്തെ തുടർന്ന് കുട്ടിയെ മർദിക്കുകയായിരുന്നു. ഏപ്രിൽ 13 ഞായറാഴ്ച രാത്രിയാണ് സംഭവം. കുട്ടിയുടെ മാതാവിൻ്റെ പിതാവാണ് മർദിച്ചത്. മർദനം കണ്ട അയൽവാസികളാണ് വിവരം പുറത്തറിയിച്ചത്. വാർഡ് മെമ്പറെ വിവരമറിയിച്ചിതിനെ തുടർന്ന് അദ്ദേഹം ശിശു ക്ഷേമ സമിതിയെ അറിയിച്ചു. വാർഡ് മെമ്പറും സി ഡബ്ല്യു സി അംഗങ്ങളും ചേർന്നാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.
കുട്ടികളെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ
കുട്ടിയുടെ കാലിലും തുടയിലുമായി നിരവധി പാടുകളാണുള്ളത്. വയറിനടക്കം സാരമായ പരക്കേറ്റു.വീടിന് പുറത്തേക്ക് വലിച്ചുകൊണ്ടുപോയി തേക്ക് മരത്തിൽ കെട്ടിയിട്ട് പലക കൊണ്ട് മർദിക്കുകയായിരുന്നു. കുട്ടികളെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറയുന്നു.
ശിശുക്ഷേമ സമിതിയുടെ പരാതിയിലാണ ്കേസ്
പിതാവിൻ്റെ മരണശേഷം മാതാവ് മറ്റൊരാളെ വിവാഹം കഴിച്ച് പോയതിനെ തുടർന്ന് കുട്ടിയും 14കാരനായ ജ്യേഷ്ഠനും മുത്തച്ഛനൊപ്പമായിരുന്നു താമസം. കുട്ടികളെ കുട്ടികളെ നോക്കാറില്ലന്നും ഭക്ഷണം പോലും കൃത്യമായി കൊടുക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. പരുക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശിശുക്ഷേമ സമിതിയുടെ പരാതിയിൽ മുത്തച്ഛനെതിരെ നഗരൂർ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി..