ന്യൂഡല്‍ഹി | നാഷനല്‍ ഹെറാള്‍ഡ് കേസില്‍ യു പി എ ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി റോസ് അവന്യു കോടതിയിലാണ് കുറ്റപ്ത്രം സമപ്‍പ്പിച്ചത്. വ്യവസായ സംരംഭകനും നയരൂപവത്കരണ വിദഗ്ധനുമായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രത്തില്‍ സോണിയ ഒന്നാം പ്രതിയും രാഹുല്‍ രണ്ടാം പ്രതിയുമാണ്. 2025 ഏപ്രിൽ 25ന് കേസ് കോടതി പരിഗണിക്കും.
രാഹുലും ഉടമസ്ഥരായുള്ള ‘യങ് ഇന്ത്യന്‍’ന്റെ സ്വത്തുവകകളാണ് ഇ ഡി പിടിച്ചെടുത്തത്.
നാഷനല്‍ ഹെറാള്‍ഡ് പത്രവുമായി കള്ളപ്പണ കേസില്‍ 661 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്. സോണിയയും രാഹുലും ഉടമസ്ഥരായുള്ള ‘യങ് ഇന്ത്യന്‍’ന്റെ സ്വത്തുവകകളാണ് ഇ ഡി പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കാന്‍ ഈ സ്വത്ത് മറയാക്കിയെന്നാണ് ആരോപണം.
2008ല്‍ പത്രം അടച്ചുപൂട്ടിയിരുന്നു
90 കോടി രൂപയുടെ കടബാധ്യതയുണ്ടായതോടെ 2008ല്‍ പത്രം അടച്ചുപൂട്ടിയിരുന്നു. 2010ല്‍ സോണിയയും രാഹുലും ചേര്‍ന്ന് ‘യങ് ഇന്ത്യന്‍’ എന്ന കമ്പനി തുടങ്ങുകയും 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റ് ജേര്‍ണല്‍സിനെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. .