റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ അനില രവീന്ദ്രന്‍ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ 40.45 ഗ്രാം എം ഡി എം എ കൂടി കണ്ടെത്തി

March 23, 2025 - 7:32 pm

കൊല്ലം: എംഡിഎംഎ കേസില്‍ അറസ്റ്റിലായ അനില രവീന്ദ്രന്‍ (35) വന്‍ ലഹരി റാക്കറ്റിന്റെ ഭാഗമെന്ന് പൊലീസ്. മാർച്ച് 21 വെള്ളിയാഴ്ചയാണ് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് അനില പിടിയിലായത്. 50 ഗ്രാം എം ഡി എം എയുമായി പിടിയിലായ യുവതിയില്‍ നിന്ന് കൂടുതല്‍ മയക്കുമരുന്ന് പിടിച്ചെടുത്തു.മെഡിക്കല്‍ പരിശോധനയ്ക്കിടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ 40.45 ഗ്രാം എം ഡി എം എ കൂടി കണ്ടെത്തി.ഇതോടെ യുവതിയില്‍ നിന്ന് 90.45 ഗ്രാം എം ഡി എം എ കണ്ടെത്തി. പനയം രേവതിയില്‍ വാടകയ്ക്ക് താമസിക്കുന്ന അനില രവീന്ദ്രന്‍ ആണ് അറസ്റ്റിലായത്.

അനിലയ്ക്ക് എംഡിഎംഎ എത്തിച്ച്‌ നല്‍കിയിരുന്നത് മുഴുവന്‍ വിദേശികളായ യുവാക്കളാണ്

ടാന്‍സാനിയയില്‍ നിന്നാണ് അനിലയ്ക്ക് ലഹരി ലഭിച്ചിരുന്നത്. കൊല്ലം ജില്ലയിലെ ലഹരി സംഘങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന അനിലയ്ക്ക് എംഡിഎംഎ എത്തിച്ച്‌ നല്‍കിയിരുന്നത് മുഴുവന്‍ വിദേശികളായ യുവാക്കളാണ്.നാല് വര്‍ഷം മുമ്പ് 2021ല്‍ എറണാകുളം ജില്ലയിലെ ഒരു ലഹരി കേസില്‍ തൃപുണ്ണിത്തുറ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.
.
കൊല്ലം നഗരത്തിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പനയ്ക്കാണ് ലഹരി വസ്തുക്കൾ

സിറ്റി ഡാന്‍സാഫ് ടീമും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്.യുവതി നേരത്തെയും എം ഡി എം എ കേസില്‍ പ്രതിയാണ്. കര്‍ണാടകത്തില്‍ നിന്ന് വാങ്ങിയ എം ഡി എം എ കൊല്ലം നഗരത്തിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പനയ്ക്കായി സ്വന്തം കാറില്‍ ഒരു യുവതി കൊണ്ടുവരുന്നതായി കമ്മിഷണര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗര പരിധിയില്‍ വ്യാപക പരിശോധന നടന്നിരുന്നു.

കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എം ഡി എം എ കണ്ടെത്തിയത്

.കൊല്ലം എ സി പി എസ് ഷെറീഫിന്റെ നേതൃത്വത്തില്‍ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. വൈകിട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്ത് വച്ച്‌ കാര്‍ കണ്ടു. പൊലീസ് കൈ കാണിച്ചിട്ടും നിറുത്തിയില്ല. തുടര്‍ന്ന് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച്‌ പൊലീസ് വാഹനം തടഞ്ഞിടുകയായിരുന്നു. കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എം ഡി എം എ കണ്ടെത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *