എവിടെയും സ്ഥാനം പിടിച്ചു പറ്റാനാവാതെ കേരളത്തിലെ വനിതാ സ്ഥാനാർത്ഥികൾ

June 5, 2024

2024 ലോക്സഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ പുതിയ ചരിത്രത്തിനും സംഭവ വികാസങ്ങൾക്കുമാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ആവശേത്തിന്റെ മുൾമുനയിൽ നിർത്തിയ ഒരു ഇലക്ഷൻ കാലഘട്ടമായിരുന്നു മലയാളികൾക്കിത്. 20 ൽ 18 സീറ്റുകളും നേടി ലക്ഷങ്ങളുടെ ഭൂരിപക്ഷത്തോടെ യു ഡി എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു, കേരളത്തിൽ …

ഉത്രയും വിസ്മയയും ആവർത്തിക്കരുതെന്ന് ആഗ്രഹിച്ചു; പക്ഷേ 7 വർഷത്തിനിടെ പൊലിഞ്ഞത് 92 പെൺജീവിതങ്ങൾ

December 8, 2023

കേരളത്തിന് നാണക്കേടായി സ്ത്രീധന പീഡന മരണങ്ങളും ഗാർഹിക പീഡനങ്ങളും. ഏഴു വർഷത്തിനിടെ 92 മരണങ്ങളാണ് കേരളത്തിൽ ഉണ്ടായത്. ഗാർഹിക പീഡന പരാതികൾ ഓരോ വർഷവും ആയിരക്കണക്കിന് വേറെയും. ഉത്രയും വിസ്മയയും ആവർത്തിക്കാതിരിക്കട്ടെ എന്ന് കേരളം ആഗ്രഹിച്ചു, ഇവർ അനുഭവിച്ചത് വിവാഹ ശേഷമുള്ള …

മഴ കിട്ടാക്കനി: തപിക്കുന്ന കേരളം

August 27, 2023

കേരളത്തിന്റെ ചരിത്രത്തില്‍ ഇതിന് മുമ്പ് പ്രകടമാകാത്ത മഴ ലഭ്യതക്കുറവ് വലിയ തോതിലുള്ള ആശങ്കകള്‍ക്ക് കാരണമായിരിക്കുകയാണ്. അത്രക്കും പരിതാപകരമായ, പേടിപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. മുമ്പൊക്കെ മെയ് അവസാനമാകുമ്പോഴേക്കും മഴയുടെ വരവ് ഉണ്ടാകാറുണ്ടായിരുന്നു. ഇത്തവണ ജൂണ്‍ പകുതിയാകുമ്പോഴാണ് മഴ വന്നത്. എന്നാല്‍ …

ഭീകര സംഘടനയായ ഐ എസ് കേരളത്തിൽ ശ്രീലങ്കൻ മോഡൽ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടെന്ന് എൻഐഎ

July 24, 2023

തിരുവനന്തപുരം: ഭീകര സംഘടനയായ ഐ എസ് കേരളത്തിൽ ശ്രീലങ്കൻ മോഡൽ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടെന്ന് എൻഐഎ. ആരാധനാലയങ്ങളും സമുദായ നേതാക്കളെയും ഭീകരർ ലക്ഷ്യം വച്ചുവെന്നും എൻഐഎയുടെ കണ്ടെത്തൽ. ഭീകരവാദ ഫണ്ട് കേസിൽ അറസ്റ്റിലായ പ്രതികളാണ് പദ്ധതി തയ്യാറാക്കിയത്. ആരാധനാലങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി …

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ വെബ്സൈറ്റ് പ്രവർത്തനം നിലച്ചു : സാങ്കേതിക തകരാർ മാത്രമെന്ന് സർക്കാർ

May 26, 2023

തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ വെബ്‌സൈറ്റ് പ്രവർത്തന രഹിതമായി. മണിക്കൂറുകളോളം ആർക്കും വെബ്സൈറ്റിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. മരുന്നുകൾ ഉൾപ്പടെ വാങ്ങിയതുമായി ബന്ധപ്പെട്ട ടെൻഡർ, ഓർഡർ നൽകിയ മരുന്നുകളടക്കം മുഴുവൻ വിവരവും ഉള്ളതായിരുന്നു വെബ്സൈറ്റ്. എന്നാൽ വെബ്സൈറ്റിന് നേരിട്ടിരിക്കുന്നത് സാങ്കേതിക …

കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്ക്ക് മാതൃകയാണെന്ന് ജാര്ഖണ്ഡ് കൃഷി- മൃഗസംരക്ഷണ- സഹകരണ വകുപ്പ് മന്ത്രി ബാദല്പത്രലേഖ്. രണ്ടാം പിണറായി വിജയന്സര്ക്കാരിന്റെ രണ്ടാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നില്നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്ശന വിപണന മേള സന്ദര്ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ കാര്ഷിക- മൃഗസംരക്ഷണ രംഗത്തെ നേട്ടങ്ങള് പഠിക്കാനെത്തിയതാണ് സംഘം. കേരളം വിവിധ മേഖലകളില്കൈവരിച്ച നേട്ടങ്ങള് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കേണ്ടതാണ്. കേരളത്തിലെ നല്ല മാതൃകകള് ജാര്ഖണ്ഡ് മുഖ്യമന്ത്രിയുമായി ചര്ച്ച ചെയ്ത ശേഷം അവിടെ നടപ്പിലാക്കാന് ശ്രമിക്കും. ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയതെങ്ങനെയെന്ന് മനസിലാക്കാന്കൂടിയായിരുന്നു ഈ യാത്ര. മലയാളിയായ ഐ.എ.എസ് ഉദ്യോഗസ്ഥനും ജാര്ഖണ്ഡിലെ കൃഷി വകുപ്പ് സെക്രട്ടറിയുമായ പി. അബൂബക്കര് സിദ്ദീഖ് പല കാര്യങ്ങളിലും കേരള മാതൃക പിന്തുടരണമെന്ന് എനിക്ക് ഉപദേശം തരാറുണ്ട്. അദ്ദേഹത്തില് നിന്നും മാധ്യമങ്ങളിലൂടെയും കേരളത്തെക്കുറിച്ച് കേട്ട നല്ല വാര്ത്തകളെല്ലാം ശരിയാണെന്ന് സന്ദര്ശനത്തിലൂടെ ബോധ്യപ്പെട്ടു. മികച്ച രീതിയിലാണ് കേരളത്തിലെ സര്ക്കാര് സംവിധാനങ്ങള്പ്രവര്ത്തിക്കുന്നത്. മലനിരകളും കായലുകളും പച്ചപ്പും നിറഞ്ഞ കേരളത്തിലെ ഭൂപ്രകൃതി മികച്ചതാണ്. എല്ലാവരും കേരളം സന്ദര്ശിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളവും കേരള വികസന മാതൃകയും കണ്ടില്ലെങ്കില് നിങ്ങള് പിന്നെയെന്താണ് ജീവിതത്തില്കണ്ടതെന്ന പഞ്ച് ഡയലോഗ് അടിക്കാനും മന്ത്രി മറന്നില്ല.

May 23, 2023

മെയ് 26 വരെ കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല് 40 കി.മീ വരെ വേഗതയല് വിശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

May 22, 2023

ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍, ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

May 18, 2023

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും …

കേരളം വിവരങ്ങൾ നൽകുന്നില്ലെന്ന് തമിഴ്‌നാടും, സിഗ്‌നൽ ലഭിക്കാത്തതാണ് പ്രശ്‌നമെന്ന് കേരളവും

May 8, 2023

മേഘമല: തമിഴ്‌നാട് മേഘമലയിൽ തമ്പടിച്ച അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കയറ്റാനുള്ള തമിഴ്‌നാട് വനം വകുപ്പിന്റെ ശ്രമം തുടരുന്നു. നിലവിൽ മേഘമല കടുവാ സങ്കേതത്തിലെ നിബിഢ വനമേഖലയിലാണ് ആനയുള്ളത്. 2023 മെയ് 7ന് രാത്രി മേഘമലയ്ക്ക് പോകുന്ന വഴിയിൽ തമ്പടിച്ച അരിക്കൊമ്പൻ …

സംസ്ഥാനത്ത് ചീറിപ്പായാൻ വന്ദേ ഭാരത് എത്തുന്നു

April 14, 2023

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ 2023 ഏപ്രിൽ മാസം 22ന് നടക്കും. രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളാകും കേരളത്തിന് ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വന്ദേ ഭാരതിന് സ്‌റ്റോപ്പുണ്ടാകും. 16 …