മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും

ബിജെപി കോർ കമ്മിറ്റിയോഗത്തിൽ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് രാജീവ് ചന്ദ്രശേഖറിന്റെ പേർ ബിജെപി ദേശീയ നേതൃത്വം നിർദേശിച്ചതായാണ് പുറത്തുവരുന്ന വിവരം. അദ്ദേഹത്തിനൊപ്പം ജനറൽസെക്രട്ടറി എം.ടി. രമേശ്, മുൻപ്രസിഡന്റ് വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവരും പട്ടികയിലുണ്ടായിരുന്നു. ഇവരെല്ലാം മറികടന്നാണ് കേരളത്തിലെ പാർട്ടിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ എത്തുന്നത്. യോഗം തുടങ്ങിയ ഉടൻതന്നെ ദേശീയ നേതൃത്വം അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിക്കുകയായിരുന്നു. .

ഐടി & ഇലക്ട്രോണിക്സ്, നൈപുണ്യവികസനം എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു.

ഇദ്ദേഹം രണ്ട് പതിറ്റാണ്ട് നീളുന്ന രാഷ്ട്രീയ അനുഭവസമ്പത്തോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷപദവി ഏറ്റെടുക്കുന്നത്. രണ്ടാം മോദി സർക്കാരിൽ ഐടി & ഇലക്ട്രോണിക്സ്, നൈപുണ്യവികസനം എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. അതേസമയം, അദ്ദേഹം മൂന്ന് തവണ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലെത്തി.

പ്രകാശ് ജാവേദ്കറാണ് രാജീവിന്റെ പേര് ഔദ്യോഗികമായി അറിയിച്ചത്.

ഞായറാഴ്ച (മാർച്ച് 24) ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിക്കും. പ്രകാശ് ജാവേദ്കറാണ് കോർ കമ്മിറ്റിയോഗത്തിൽ രാജീവിന്റെ പേര് ഔദ്യോഗികമായി അറിയിച്ചത്. മത്സരം ഒഴിവാക്കാൻ കോർ കമ്മിറ്റിയിൽ ധാരണയായതിനെത്തുടർന്ന്, ഒരാളിൽ നിന്ന് മാത്രമേ പത്രിക സ്വീകരിക്കുകയുള്ളൂ എന്ന സൂചന നേരത്തെ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.

ഞായറാഴ്ച നാലിന് സൂക്ഷ്മപരിശോധന നടക്കും.

ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതൽ 3 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം, നാലിന് സൂക്ഷ്മപരിശോധന നടക്കും. ഒരേയൊരു പേർ പത്രിക സമർപ്പിച്ചാൽ അന്നുതന്നെ പുതിയ പ്രസിഡന്റ് ആരെന്ന വിവരം പുറത്ത് വരും. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച (മാർച്ച് 25) നടക്കും. 11 മണിക്ക് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് പ്രഖ്യാപന സമ്മേളനം. അതേസമയം, കേരളത്തിൽനിന്നുള്ള ബിജെപി ദേശീയ കൗൺസിൽ അംഗങ്ങളെയും തിങ്കളാഴ്ച തന്നെ തിരഞ്ഞെടുക്കും.

തിരുവനന്തപുരത്ത് രാജീവിന്റെ സജീവത

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന് അഭ്യൂഹങ്ങൾ നേരത്തെ തന്നെ ശക്തമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർഥിയായിരുന്ന രാജീവ്, കഴിഞ്ഞ കുറച്ച് കാലമായി തലസ്ഥാനത്ത് സജീവമായിരുന്നു. വിവിധ പൊതുപ്രശ്നങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നു. തിരുവനന്തപുരത്ത് ഇടയ്ക്കിടെ സന്ദർശനം നടത്തിയത് പാർട്ടി അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ കൂടുതൽ ശക്തമാക്കി. എന്നാൽ, “വോട്ടു ചെയ്തവരെ കാണാനാണ് എല്ലാ മാസവും തിരുവനന്തപുരത്ത് വരുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →