മണിപ്പൂരില്‍ വീണ്ടും സംഘർഷം

ഇംഫാല്‍: മണിപ്പൂരില്‍ രണ്ടിടങ്ങളില്‍ വെടിവെപ്പും ബോംബ് സ്ഫോടനവും. 2024 ഒക്ടോബർ 26 ശനിയാഴ്ച രാത്രിയാണ് സംഭവം.ഞായറാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച്‌ സ്ഥിരീകരണം ഉണ്ടായത്.പടിഞ്ഞാറൻ ഇംഫാല്‍ ജില്ലയിലെ കോട്രൂക്കിലും ബിഷ്ണാപൂരിലെ ടോംഗലോബിയിലുമാണ് സംഭവമുണ്ടായത്. കുക്കികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചനയെന്ന് അധികൃതർ പറഞ്ഞു.

വെടിവെപ്പ് നാല് മണിക്കൂർ നീണ്ടുനിന്നുവെന്ന് റിപ്പോർട്ട്.

പടിഞ്ഞാറൻ ഇംഫാലില്‍ ലാംഷാങ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംസ്ഥാന പൊലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.സെപ്റ്റംബറിലെ ആദ്യ ആഴ്ചയില്‍ ഡ്രോണുകളിലൂടെ പ്രദേശത്ത് ബോംബുകളിട്ടിരുന്നു. സമാനമായ ആക്രമണം നടക്കുമോയെന്ന് ഗ്രാമീണർക്ക് ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പ് നാല് മണിക്കൂർ സമയത്തേക്ക് നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിന് പിന്നിൽ കുക്കികള്‍ തന്നെയാണന്നാണ് റിപ്പോർട്ടുകൾ

ബിഷ്ണാപൂരിലും കുക്കികള്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലുള്ളതെന്നാണ് പറയുന്നത്. മൊയിറാങ് പൊലീസ് സ്റ്റേഷനില്‍ നിന്നും ആറ് കിലോ മീറ്റർ അകലെയുള്ള ത്രോങ്‍ലാബി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. രാത്രി ഒമ്പത് മണിയോടെ കുക്കികള്‍ പ്രദേശത്ത് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്

Share
അഭിപ്രായം എഴുതാം