മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ, ചുരാചന്ദ്‌പൂരിൽ 4 പേര്‍ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കുക്കികൾ

January 11, 2024

കലാപം തുടരുന്ന മണിപ്പൂരിൽ ഇന്നലെയും നാല് പേര്‍ കൊല്ലപ്പെട്ടതായി വിവരം. ചുരാചന്ദ്‌പൂരിലാണ് ഇന്നലെ സംഘര്‍ഷം നടന്നത്. ഇവിടെയാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി ബിരേൻ സിങിനെതിരെ കുക്കികൾ രംഗത്ത് വന്നു. കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി …

രാഹുല്‍ ഗാന്ധിയുടെ ന്യായ യാത്രയ്ക്ക് മണിപ്പൂരില്‍ അനുമതിയില്ല

January 10, 2024

ന്യൂഡല്‍ഹി: 2024 ജനുവരി 10: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മണിപ്പൂരില്‍ നിന്നും ആരംഭിക്കുവാന്‍ നിശ്ചയിച്ചിരുന്ന ഭാരത് ജോഡോ ന്യായ യാത്രയ്ക്ക് മണിപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. മണിപ്പൂരില്‍ ക്രമസമാധാന നില ഭദ്രമല്ലാത്ത സാഹചര്യത്തില്‍ യാത്രയ്ക്ക് അനുമതി നല്‍കാന്‍ കഴിയുകയില്ല എന്നാണ് മണിപ്പൂര്‍ …

മണിപ്പൂരിലെ ചിലയിടങ്ങളിൽ ഇന്റർനെറ്റ് നിരോധനം നീക്കി; നടപടി ഏഴ് മാസങ്ങൾക്കുശേഷം

December 4, 2023

ഇംഫാൽ: ഏഴ് മാസമായി മണിപ്പൂരിൽ തുടരുന്ന ഇന്റർനെറ്റ് നിരോധനം നീക്കി സർക്കാർ. ചില ജില്ലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളൊഴികെയുള്ള ഇടങ്ങളിലാണ് നിരോധനം നീക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ട് ചെയ്ത ക്രമസമാധാന നിലയും, പൊതുജനങ്ങൾ നേരിടുന്ന അസൗകര്യങ്ങളും കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ …

മണിപ്പൂരില്‍ രണ്ട് കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

November 21, 2023

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം അവസാനിക്കുന്നില്ല. ക്യാങ്‌പോപ്പി ജില്ലയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു. ക്യാങ്‌േേപാപ്പിയിലെ കൊബ്‌സാ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. സംഭവത്തിന് പിന്നില്‍ മെയ്‌തെയി വിഭാഗക്കാരാണെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ കുക്കി സംഘടനകള്‍ ജില്ലയില്‍ …

മണിപ്പൂരിൽ സുരക്ഷാ സേനയുടെ പരിശോധന; മുന്നൂറിലധികം വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും പിടികൂടി

October 14, 2023

ചുരാചന്ദ്പുർ: മണിപ്പൂരിൽ സുരക്ഷ സേന നടത്തിയ തിരച്ചിലിൽ നിരവധി സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടികൂടി. നാലുദിവസമായി ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്കിങ്, തൗബാൽ, ബിഷ്ണുപുർ കാങ്‌പോക്പി, ചുരാചന്ദ്പുർ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. 36 ആയുധങ്ങളും 300ലധികം …

മണിപ്പൂർ സംഘർഷത്തിന് പിന്നിൽ മ്യാൻമറും ബംഗ്ലാദേശും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ; എൻഐഎ

October 1, 2023

മണിപ്പൂർ സംഘർഷത്തിന് പിന്നിൽ വിദേശകരങ്ങളാണെന്ന് എൻഐഎ. മ്യാൻമറും ബംഗ്ലാദേശും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളാണ് മണിപ്പൂരിലെ സംഘർഷത്തിന് പിന്നിലെന്നാണ് എൻഐഎ കണ്ടെത്തൽ. വംശീയ വിള്ളൽ ഉണ്ടാക്കാനായി മ്യാൻമറും ബംഗ്ലാദേശും കേന്ദ്രീകരിച്ചുള്ള ഭീകരവാദി ഗ്രൂപ്പുകൾ ഇന്ത്യയിലെ ഭീകര സംഘടന കളുമായി ഗൂഢാലോചന നടത്തി. …

ജനരോഷം അലയടിക്കുന്നു’; സ്വന്തം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി മണിപ്പൂര്‍ ബിജെപിയുടെ കത്ത്

October 1, 2023

സംസ്ഥാനത്തെ വംശീയ കലാപത്തിന് ഉത്തരവാദിത്തം സ്വന്തം സര്‍ക്കാരിനെന്ന് ആരോപിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് മണിപ്പൂര്‍ ബിജെപിയുടെ കത്ത്. ജനങ്ങളുടെ രോഷവും പ്രതിഷേധവും ഭരണത്തിനെതിരായ വേലിയേറ്റമാണ്. വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ പരിഹരിക്കണം. നാല് മാസത്തോളമായി നിലവിലെ അസ്വസ്ഥത നിലനില്‍ക്കുന്നുണ്ടെന്നും ബിജെപി മണിപ്പൂര്‍ …

സ്വന്തം സർക്കാരിനെ വിമർശിച്ച് മണിപ്പൂർ ബിജെപി

September 30, 2023

മണിപ്പൂരിൽ കലാപ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്നത് ഉൾപ്പെടെയുള്ള വിമർശനങ്ങളുമായി മണിപ്പൂർ ബിജെപി. മണിപ്പൂരിൽ കലാപം തുടരുന്നതിൽ സർക്കാരിലുള്ള അതൃപ്തി വ്യക്തമാക്കി യാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് സംസ്ഥാന നേതാക്കൾ കത്ത് അയച്ചിട്ടുളളത്.ബിജെപി …

സംഘര്‍ഷമൊഴിയാതെ മണിപ്പൂര്‍; മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്കു നേരെ ആക്രമണ ശ്രമം

September 29, 2023

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിന്റെ സ്വകാര്യ വസതി ആക്രമിക്കാന്‍ 400 പേരോളം വരുന്ന സംഘം ശ്രമം നടത്തി. ദ്രുതകര്‍മ സേന ഇടപെട്ട് ശ്രമം വിഫലമാക്കി. ജനക്കൂട്ടത്തിനെതിരായ സൈനിക നടപടിയില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപോര്‍ട്ടുണ്ട്. ഇന്ന് രാത്രിയോടെയാണ് …

വിദ്യാര്‍ത്ഥികളുടെ കൊലപാതകം; മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം, ബിജെപി ഓഫീസിന് തീയിട്ടു

September 29, 2023

മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധം ആളിക്കത്തുന്നു. പ്രകോപിതരായ ജനക്കൂട്ടം ബിജെപി മണ്ഡലം ഓഫീസിന് തീയിട്ടു. തൗബാല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഓഫീസാണ് അഗ്നിക്കിരയാക്കിയത്. ജനക്കൂട്ടം ഓഫീസിന്റെ ഗേറ്റ് നശിപ്പിക്കുകയും ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതുകൂടാതെ ഓഫീസ് പരിസരത്ത് പാര്‍ക്ക് …