റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങള്‍ ഇനി നാലായി തരംതിരിച്ചു സംസ്‌കരിക്കണമെന്ന് ശുചിത്വമിഷന്‍ നിര്‍ദേശം

March 28, 2026 - 2:20 pm

തിരുവനന്തപുരം| ഏപ്രില്‍ ഒന്ന് മുതല്‍ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങള്‍ നാലായി തരംതിരിച്ചു സംസ്‌കരിക്കണമെന്ന് നിര്‍ദേശം. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവമാലിന്യം, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക പരിചരണം ആവശ്യമുള്ള തടി, ചിരട്ട, ഇ വെയ്സ്റ്റ്, ബയോ മെഡിക്കല്‍, രാസവസ്തുക്കള്‍ പോലുള്ള മാലിന്യങ്ങള്‍ എന്നിങ്ങനെയാണ് തരം തിരിക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിച്ച ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങളും ഫെബ്രുവരി 19ലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളും അടിസ്ഥാനമാക്കി യാണിത്. ഇത് നടപ്പാക്കാന്‍ ശുചിത്വമിഷന്‍ നിര്‍ദേശിച്ചു.

പരിഷ്‌കരിച്ച ചട്ടത്തിൽ മൂന്ന് മാനദണ്ഡങ്ങൾ

ആയുർവേദ ഉൽപ്പന്നങ്ങൾ ഹോട്ടലുകള്‍, വന്‍കിട സമുച്ചയങ്ങള്‍, മാര്‍ക്കറ്റുകള്‍, ബിസിനസ്- വ്യവസായ സ്ഥാപനങ്ങള്‍ എന്നിങ്ങനെ വലിയ തോതില്‍ മാലിന്യം പുറന്തള്ളുന്ന സ്ഥാപനങ്ങളെ നിശ്ചയിക്കാന്‍ മൂന്ന് മാനദണ്ഡങ്ങളും പരിഷ്‌കരിച്ച ചട്ടത്തിലുണ്ട്. 20,000 ചതുരശ്ര മീറ്ററോ കൂടുതലോ തറ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍, പ്രതിദിനം 40,000 ലിറ്ററോ കൂടുതലോ വെള്ളം ഉപയോഗിക്കുന്നവര്‍, പ്രതിദിനം 100 കിലോഗ്രാമില്‍ അധികം ഖരമാലിന്യം തള്ളുന്നവര്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നു ബാധകമാകുന്നവരാണ് ഈ വിഭാഗത്തില്‍. അവര്‍ കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

പുനരുപയോഗിക്കാനോ ഊര്‍ജാവശ്യങ്ങള്‍ക്കോ കഴിയാത്ത മാലിന്യം മാത്രമേ കുഴിച്ചു മൂടാന്‍അനുവാദമുള്ളൂ

മാലിന്യങ്ങള്‍ അംഗീകൃത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സംസ്‌കരിക്കണം. പുതുതായി തുടങ്ങുന്ന വന്‍കിട സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, കപ്പുകള്‍, കാനുകള്‍, കവറുകള്‍, ചിരട്ടകള്‍, പച്ചക്കറി പഴ അവശിഷ്ടങ്ങള്‍ എന്നിവ ശേഖരിക്കാനായി ഉചിതമായ കണ്ടെയ്‌നറുകള്‍ തെരുവു കച്ചവടക്കാര്‍ കരുതണം. പുനരുപയോഗിക്കാനോ ഊര്‍ജാവശ്യങ്ങള്‍ക്കോ കഴിയാത്ത മാലിന്യം മാത്രമേ കുഴിച്ചു മൂടാന്‍അനുവാദമുള്ളൂ. നൂറിലധികം ആളുകളുള്ള പരിപാടികള്‍ നടത്തുമ്പോള്‍ മൂന്ന് പ്രവൃത്തി ദിവസം മുന്‍പ് തദ്ദേശ സ്ഥാപനത്തെ അറിയിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *