റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അദ്ധ്യാപകരുടെ ശമ്പള ബില്ലുകള്‍ : പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് അറബിക് മുൻഷീസ് അസോസിയേഷൻ

October 4, 2024 - 5:30 am

തിരുവനന്തപുരം : എയ്ഡഡ് സ്കൂള്‍, കോളേജ് അദ്ധ്യാപകരുടെ ശമ്പള ബില്ലുകള്‍ ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പല്‍മാർക്ക് ട്രഷറികളില്‍ നേരിട്ട് സമർപ്പിച്ച്‌ മാറാനുള്ള അധികാരം റദ്ദാക്കി ധനവകുപ്പ് പുറത്തിറക്കിയിരുന്നു.ധനവകുപ്പിന്റെ ഉത്തരവ് ഫലത്തില്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം വൈകാൻ കാരണമാവും. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

പുതിയ ഉത്തരവ് പ്രകാരം എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ ശമ്പളം മാറാൻ ബില്ലുകള്‍ എ.ഇ.ഒക്കും ഹൈസ്കൂളുകളിലേത് ഡി.ഇ.ഒക്കും ഹയർസെക്കൻഡറികളിലേത് ആർ.ഡി.ഡി മാർക്കും എയ്ഡഡ് കോളേജുകളിലേത് ബന്ധപ്പെട്ട ഡെപ്യൂട്ടി ഡയറക്ടർമാർക്കും ഹെഡ്മാസ്റ്റർ, പ്രിൻസിപ്പല്‍മാർ സമർപ്പിച്ച്‌ ഡിജിറ്റല്‍ മേലോപ്പ് വാങ്ങിയ ശേഷമായിരിക്കണം ട്രഷറിയില്‍ സമർപ്പിക്കേണ്ടത്.

പുതിയ ഉത്തരവ് ശമ്പളവിതരണം അനിശ്ചിതമായി വൈകിപ്പിക്കും

നിയമതടസങ്ങളോ മറ്റ് സാങ്കേതിക പ്രശ്നങ്ങളോ ഇല്ലാതെ വളരെ സൗകര്യപ്രദമായ രീതിയില്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ നടന്നുവന്നിരുന്ന ശമ്ബളവിതരണം അനിശ്ചിതമായി വൈകിപ്പിക്കുന്നതും കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതുമായ പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കെ.എ.എം.എ സംസ്ഥാന പ്രസിഡന്റ് എ.ജാഫർ,സംസ്ഥാന ജനറല്‍ സെക്രട്ടറി എം.തമീമുദ്ദീൻ എന്നിവർ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *