റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദീപാവലിയുടെ ആഘോഷവേളയിൽ രാജ്യത്തിന് ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകൾ

October 13, 2023 - 4:44 am

മുംബൈ: പുതിയ ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകൾ കൂടി ദീപാവലിയോടനുബന്ധിച്ച് നാടിന് സമർപ്പിച്ചേക്കും. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് വിവിധ റൂട്ടുകളിലായി ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകൾ കൂടി അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

ഇതിൽ മൂന്ന് അതിവേഗ ട്രെയിനുകൾ സെൻട്രൽ റെയിൽവേ ശൃംഖലയിൽ നിന്നും സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ വന്ദേഭാരത് എക്‌സ്പ്രസുകളുടെ റൂട്ടുകൾ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങളും അന്തിമഘട്ടത്തിലാണ്.

ഇവയിൽ മൂന്ന് റൂട്ടുകൾ മുംബൈ-കോലാപ്പൂർ, മുബൈ-ജൽന, പൂനെ-സെക്കന്തരാബാദ് എന്നിങ്ങനെയാണ്. യാത്ര സൗകര്യം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ സർവീസുകൾ സഹായിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *