റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിലെ അതിദാരിദ്ര്യം തുടച്ച് മാറ്റും, വികസന പ്രശ്നങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും’; ലെെഫ് മിഷൻ വഴി 11,757 വീടുകൾ നൽകിയെന്ന് മുഖ്യമന്ത്രി

October 13, 2023 - 4:50 am

മേഖലാ അവലോകന യോഗങ്ങൾ ജനപങ്കാളിത്ത വികസനത്തിന്റെയും ഭരണ അവലോകനത്തിന്റെയും മാതൃകയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പ്രശ്നങ്ങൾ സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

697 പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. 582 പ്രശ്നങ്ങൾ പരിഹരിച്ചു. അതിദാരിദ്ര്യം തുടച്ച് മാറ്റാൻ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാലിന്യ മുക്ത നവകേരള പദ്ധതിയിലെ ന്യൂനതകൾ കണ്ടെത്തി ത്വരിതപ്പെടുത്തുമെന്നും മേഖലാ യോഗങ്ങൾ പുതിയ ഭരണ നിർവഹണ ശൈലിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.അതിദാരിദ്യ്രം അനുഭവിക്കുന്നവർ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാ​റ്റാനാണ് ശ്രമം. സർക്കാർ സർവേയിൽ 64000ത്തിൽ പരം കുടുംബങ്ങൾ അതിദാരിദ്യ്ര രേഖയ്ക്ക് താഴെയാണ്. ആ കുടുംബങ്ങളെ സാമ്പത്തികമായി ഉയർത്താൻ വ്യക്തമായ മൈക്രാേ പ്ലാൻ തയ്യാറാക്കി മോചിപ്പിക്കും. ഇതിന് തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം വഹിക്കും. 2024 നവംബറിൽ ഒന്നോടെ ദാരിദ്ര്യം മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചുലെെഫ് മിഷൻ വഴി 11,757 വീടുകൾ നൽകി. ജലപാത ആദ്യഘട്ടം മാർച്ചിൽ പൂർത്തിയാകും. ദേശീയ പാത വികസനം പൂർത്തിയാക്കുമെന്നും വയനാട് -കോഴിക്കോട് തുരങ്കപാത മാർച്ചിൽ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കേരളീയം നവംബർ ഒന്ന് മുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം നേടിയ എല്ലാ നേട്ടങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് കേരളീയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *