റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്പാനിഷ് ലോകകപ്പ് ഹീറോയിന്‍കളിച്ചത് അച്ഛന്‍ മരിച്ചതറിയാതെ

August 21, 2023 - 6:17 pm

സിഡ്‌നി: സ്‌പെയിനിന്റെ ലോകകപ്പ് ഹീറോയിന്‍ ഓള്‍ഗ കാര്‍മോണ ഫൈനല്‍ കളിച്ചത് അച്ഛന്‍ മരിച്ചതറിയാതെ. അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓള്‍ഗയുടെ പിതാവ് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. എന്നാല്‍ ലോകകപ്പ് ഫൈനലിനായി മാനസികമായി തയാറെടുക്കുന്ന ടീം ക്യാപ്റ്റന്‍കൂടിയായ ഓള്‍യെ ഇക്കാര്യം അറിയിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധി അറിയിച്ചു. ഓള്‍ഗയുടെ കുടുംബത്തിന്റെ കൂടി തീരുമാനമായിരുന്നു ഇത്.
അച്ഛന്‍ മരിച്ചതറിയാതെ ഫൈനലിനിറങ്ങിയ ഓള്‍ഗയുടെ തകര്‍പ്പന്‍ ഗോളിലാണ് സ്‌പെയിന്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോക കിരീടം ഉയര്‍ത്തിയത്. കിരീടവിജയാഘോഷങ്ങള്‍ക്കിടെയാണ് ഓള്‍ഗയെ അച്ഛന്റെ മരണവാര്‍ത്ത അറിയിച്ചത്.
തുടര്‍ന്ന് ഓള്‍ഗ സോഷ്യല്‍മീഡിയയില്‍ കുറിച്ചു: ‘ലോകകിരീടം നേടാന്‍ അച്ഛനാണെനിക്കു കരുത്തുപകര്‍ന്നത്. എനിക്കറിയാം രാത്രി അച്ഛന്‍ എന്നെ കണ്ടുകൊണ്ടിരിക്കുകയാണെന്ന്… മകളെയോര്‍ത്ത് അഭിമാനിക്കുകയാണെന്ന്… റെസ്റ്റ് ഇന്‍ പീഡ് ഡാഡ്’
ഗ്രൂപ്പ് ഘട്ടത്തില്‍ ഓള്‍ഗയെയും സ്പാനിഷ് ടീമിനെയും പിന്തുണയ്ക്കാന്‍ മാതാവും സഹോദരന്‍മാരും ന്യൂസിലന്‍ഡില്‍ എത്തിയിരുന്നു. തുടര്‍ന്ന് നാട്ടിലേക്കു തിരിച്ചുപോയ കുടുംബം സംസ്‌കാരച്ചടങ്ങുകള്‍ക്കുശേഷം ശനിയാഴ്ച സിഡ്‌നിയില്‍ തിരിച്ചെത്തി ഓള്‍ഗയ്ക്കും ടീമിനും പിന്തുണയുമായി ഗാലറിയില്‍ ആര്‍ത്തുവിളിച്ചു. സെമിഫൈനലിലും കാര്‍മോണയുടെ ഗോളിലാണ് സ്‌പെയിന്‍ സ്വീഡനെ കീഴടക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *