റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഷ്യാകപ്പ്: രാഹുല്‍ അയ്യര്‍,തിലക് വര്‍മ ഇന്ത്യന്‍ ടീമില്‍

August 21, 2023 - 6:24 pm

-സഞ്ജു റിസര്‍വ് താരം

ന്യൂഡല്‍ഹി: ഏഷ്യ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. പരുക്കിന്റെ പിടിയിലായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും ടീമില്‍ തിരിച്ചെത്തി. അയര്‍ലന്‍ഡ് ടി20 പര്യടനത്തില്‍ ടീമിനെ നയിച്ച ജസ്പ്രീത് ബുംറയും ഏറെ നാളുകള്‍ക്കു ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തി. പുത്തന്‍ സെന്‍സേഷന്‍ തിലക് വര്‍മയും ടീമിലുണ്ട്.
അതേസമയം മലയാളിതാരം സഞ്ജു സാംസണെ റിസര്‍വ് താരമായാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ജുവും 17 അംഗ ടീമിനൊപ്പം യാത്രതിരിക്കും. സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിനു ടീമിലിടം ലഭിച്ചില്ല.
രോഹിത് ശര്‍മ്മയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ചേര്‍ന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ്.
രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍(റിസര്‍വ്).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *