റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആഹ്ളാദത്തിൻറെ തക്ബീർ മന്ത്രങ്ങളോടെ 2023 ഏപ്രിൽ 22ന് ഈദ് പെരുന്നാൾ

April 22, 2023 - 12:12 pm

തിരുവനന്തപുരം: ഒരു മാസം നീണ്ട റമദാൻ വ്രതത്തിന് വിരാമമിട്ട് സംസ്ഥാനത്ത് 2023 ഏപ്രിൽ 22ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. പരസ്പരം ആശ്ലേഷിച്ച്, സ്നേഹം പങ്കിട്ട് ആഘോഷം ഉച്ഛസ്ഥായിലെത്തും. കുടുംബബന്ധങ്ങൾ പുതുക്കാനും സൗഹൃദങ്ങൾ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ഈദ് ദിനം. ആഹ്ളാദത്തിന്റെ തക്ബീർ മന്ത്രങ്ങളോടെയാണ് വിശ്വാസികൾ ഈദുൽ ഫിത്റിനെ വരവേൽക്കുന്നത്.

വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യവുമായി വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കും. പുതുവസ്ത്രത്തിന്റെ നിറവും അത്തറിന്റെ സുഗന്ധവുമാണ് പെരുന്നാളിന്. മസ്ജിദുകളിലും ഈദ്ഗാഹിലുമാണ് പെരുന്നാൾ നമസ്കാരങ്ങൾ നടക്കുകയാണ്. നമസ്കാരത്തിന് മുമ്പ് കഴിവുള്ള ഓരോ വിശ്വാസിയും ഫിത്ർ സകാത് നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *