സഹകരണ മേഖലയെ തകർക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

September 25, 2023

തിരുവനന്തപുരം : സഹകരണ മേഖലയെ ശ്വാസം മുട്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയെ തകർക്കാൻ വീണ്ടും ശ്രമം നടക്കുകയാണെന്നും സഹകരണ രംഗത്തെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടുത്തെ നിക്ഷേപങ്ങൾ ചില മൾട്ടി സ്റ്റേറ്റ് കമ്പനികളിലേക്ക് വലിക്കാൻ …

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് സെപ്തംബർ 26 ചൊവ്വാഴ്ച മുതൽ സാധാരണ സർവീസ് ആരംഭിക്കും.

September 25, 2023

തിരുവനന്തപുരം : ഉദ്ഘാടന ദിനത്തിൽ കാസ‍ർകോട് നിന്നും ഓടിത്തുടങ്ങിയ കേരളത്തിന്റെ രണ്ടാം വന്ദേഭാരത് തലസ്ഥാനത്തെത്തി. 2023 സെപ്തംബർ 24 ന് രാത്രി പത്തര മണിയോടെയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെത്തിയത്. സെപ്തംബർ 26 ചൊവ്വാഴ്ച മുതൽ സാധാരണ സർവീസ് തുടങ്ങും. ചൊവ്വാഴ്ച വൈകീട്ട് …

തിരുവനന്തപുരത്ത് ഓടുന്നതിനിടെ പൊലീസ് വാഹനത്തിന് തീപിടുത്തം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

September 21, 2023

തിരുവനന്തപുരം: ഓടുന്നതിനിടെ പൊലീസ് വാഹനത്തിന് തീപിടുത്തം ഉണ്ടായി. തിരുവനന്തപുരം വെള്ളയമ്പലതാണ് അപകടം ഉണ്ടായത്. തീപിടുത്തത്തിൽ വാഹനം കത്തിനശിച്ചു. സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മാന്റന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനമാണ് കത്തിയത്. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാള്‍ പരിക്കുകളില്ലാതെ …

സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെ സൈബര്‍ അധിക്ഷേപം: പരാതി നല്‍കി റഹിമിന്റെയും പി.ബിജുവിന്റെയും ഭാര്യമാര്‍

September 20, 2023

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയുമായി സിപിഎം നേതാക്കളുടെ ഭാര്യമാര്‍ രംഗത്ത്. രാജ്യസഭാ എംപി എ.എ.റഹിമിന്റെ ഭാര്യ അമൃത റഹിം, അന്തരിച്ച സിപിഎം യുവ നേതാവ് പി.ബിജുവിന്റെ ഭാര്യ ഹര്‍ഷ എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. സൈബര്‍ പൊലീസ് …

വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് എം. വിൻസന്റ് എം.എൽ.എ.

September 20, 2023

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും, തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്നും എം. വിൻസന്റ് എം.എൽ.എ. മുഖ്യമന്ത്രിയാകുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ നിരവധി സർക്കാരുകൾ ശ്രമിച്ചെങ്കിലും ഒരു …

പോലീസിന്റെ വിചിത്ര നടപടിയിൽ സേനയ്ക്കുള്ളിലും നാട്ടുകാർക്കിടയിലും പ്രതിഷേധം.

September 20, 2023

തിരുവനന്തപുരം : തിരുവനന്തപുരം പാറശാലയിൽ ഗ്രേഡ് എസ്.ഐ വ്യാപാരിയെ മർദിച്ച സംഭവത്തിൽ പൊലീസിന്റെ വിചിത്ര നടപടി. രാത്രി കട പൂട്ടി പുറത്തിറങ്ങിയ വ്യാപാരി ഗോപകുമാറിനെ ലാത്തി കൊണ്ട് മർദ്ദിച്ചത് പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഗ്ലാട്‌സൺ മത്യാസ്. ഇത് ചോദ്യം ചെയ്ത …

വ്യാജനെന്നറിയാതെ അപകടത്തിന് പിന്നാലെ പൂവാർ പൊലീസ് അലഞ്ഞത് മണിക്കൂറുകൾ.

September 20, 2023

തിരുവനന്തപുരം: പൂവ്വാർ പ്രദേശത്ത് പടർന്ന വ്യാജ വാർത്ത പൊലീസിനെ പുലിവാല് പിടിപ്പിച്ചു. പൊഴിക്കരയിൽ ഉല്ലാസബോട്ട് അപകടത്തിൽപ്പെട്ട് വെള്ളത്തിൽ വീണ മൂന്ന് സഞ്ചാരികളെ ആശുപത്രിയിലാക്കി എന്നായിരുന്നു വിവരം. 2023 സെപ്തംബർ 17 ഞായറാഴ്ച ആയിരുന്നു സംഭവം. ചട്ടങ്ങൾ പ്രാകരം ഈ പ്രദേശത്ത് വൈകുന്നേരം …

മന്ത്രിമാരുടെ സുരക്ഷകൂട്ടാൻ 2.53 കോടി രൂപ തുക അനുവദിച്ച് ഉത്തരവിറക്കി

September 19, 2023

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ രണ്ടരക്കോടിയിലേറെ രൂപ ചെലവിട്ട് മന്ത്രിമാരുടെ സുരക്ഷ വർധിപ്പിച്ചു. സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ ഓഫിസുകളിൽ കൊച്ചിയിലെ സ്വകാര്യസ്ഥാപനമാണ് ക്യാമറകളും മെറ്റൽ ഡിറ്റക്ടറുകളും സ്ഥാപിച്ചത്. 2.53 കോടി രൂപ അനുവദിച്ചാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ ഓഫിസ് …

വനിതകള്‍ക്ക് സ്വയം തൊഴില്‍ വാഗ്ദാനം ചെയ്ത് വായ്പയെടുപ്പിച്ച് തട്ടിപ്പ്;

September 19, 2023

തിരുവനന്തപുരം : വനിതകള്‍ക്ക് സ്വയം തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. തിരുവനന്തപുരം നഗരൂരിലാണ് അക്ഷയശ്രീ അംഗങ്ങളായ സ്ത്രീകളുടെ പേരില്‍ വ്യക്തിഗത വായ്പ എടുത്ത് കബളിപ്പിച്ചത്. 45 അക്ഷയശ്രീ അംഗങ്ങളുടെ പേരില്‍ 50000 രൂപ വീതം ഒരു ട്രസ്റ്റ് …

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുളള അവസാന തീയതി 2023 സെപ്റ്റംബർ 23

September 19, 2023

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും കമ്മീഷൻ വെബ്സൈറ്റായ www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിച്ചു വരുന്നുണ്ട്. പേര് ചേർക്കാൻ സെപ്റ്റംബർ 23 ശനിയാഴ്ച വരെ അവസരമുള്ളതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. …