മികവുറ്റ കുറ്റാന്വേഷണരീതി സംസ്ഥാനത്ത് നടപ്പാക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

കൊല്ലം: പോലീസ് സേനയിൽ ക്രിമിനൽ സ്വഭാവമുള്ളവർ വേണ്ടെന്നും അത്തരക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മികവുറ്റ കുറ്റാന്വേഷണരീതി സംസ്ഥാനത്ത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം ‌സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ചില കുറ്റവാളികൾ രക്ഷപ്പെടുന്ന അവസ്ഥ നിലവിലുണ്ട്‌. ഇത്‌ മാറും. കേരളത്തിനു പുറത്തുള്ളവരെ അവിടെയെത്തി പിടിക്കുന്ന നടപടി വേഗത്തിലാക്കും. രാജ്യത്തിനു മാതൃകയായ ക്രമസമാധാനനിലയുള്ള സംസ്ഥാനമാണ് കേരളം. പോലീസിന്റെ പ്രവൃത്തികളെക്കുറിച്ച്‌ ഏറെ ആശങ്കയുള്ളത്‌ വലതുപക്ഷത്തിനാണ്. അത്തരം ആശങ്കകൾ അസ്ഥാനത്താണെന്ന്‌ ബോധ്യപ്പെടുത്തുന്ന സംഭവങ്ങൾ അടുത്തിടെയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു

Share
അഭിപ്രായം എഴുതാം