റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 50-ാം ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡിനെ രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. അടുത്ത മാസം ഒന്‍പതിന് അദ്ദേഹം ചുമതലയേല്‍ക്കും. ഏറ്റവും കൂടുതല്‍ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ് അദ്ദേഹം. തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസ് യു.യു. ലളിത് ശിപാര്‍ശ ചെയ്തിരുന്നു. ഇത് രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. . ചീഫ് ജസ്റ്റിസ് പദവിയില്‍ ചന്ദ്രചൂഡിന് രണ്ട് വര്‍ഷം ലഭിക്കും. അടുത്തമാസം എട്ടിനാണ് ജസ്റ്റിസ് യു.യു. ലളിത് വിരമിക്കുന്നത്.

അയോധ്യ കേസ്, സ്വകാര്യതയ്ക്കുള്ള അവകാശം, ആധാറിന്റെ സാധുത, ശബരിമല സ്ത്രീപ്രവേശം അടക്കമുള്ള കേസുകള്‍ കൈകാര്യം ചെയ്ത ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *