റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍: കവി മുല്ലനേഴിയുടെ പേരില്‍ നാടകപ്രതിഭയ്ക്കായി ഏര്‍പ്പെടുത്തിയ മുല്ലനേഴി പുരസ്‌കാരം സംവിധായകന്‍ സുവീരന്. മുല്ലനേഴി സ്മാരക വിദ്യാലയ കാവ്യപ്രതിഭാ പുരസ്‌കാരത്തിനു ഹിരണ്‍മയി ഹേമന്ദ് (കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം, പാലക്കാട്), സി. നാഷ (ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍ഗോഡ്), നിസ്വന എസ്. പ്രമോദ് (മമ്പറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണ്ണൂര്‍), എസ്. ഭദ്ര (വരടിയം ഗവ. യു.പി. സ്‌കൂള്‍, തൃശൂര്‍), അപര്‍ണാ രാജ് (പാളയംകുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുവനന്തപുരം) എന്നിവര്‍ അര്‍ഹരായി.

മുല്ലനേഴി പുരസ്‌കാരം ഒക്ടോബർ 21 ന് സാഹിത്യ അക്കാദമിയില്‍ നടക്കുന്ന മുല്ലനേഴി ഓര്‍മദിനാഘോഷത്തില്‍ അശോകന്‍ ചെരുവില്‍ സമര്‍പ്പിക്കും. വിദ്യാലയ കാവ്യപ്രതിഭാ പുരസ്‌കാരങ്ങള്‍ രാവുണ്ണി വി തരണം ചെയ്യും. വിജേഷ് എടക്കുന്നിയുടെ അധ്യക്ഷതയില്‍ ചേരുന്ന കവിസമ്മേളനം ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.മുല്ലനേഴി ഫൗണ്ടേഷനും അവിണിശേരി സര്‍വീസ് സഹകരണ ബാങ്കും ചേര്‍ന്നാണ് 15,001 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് ചിത്രന്‍ കുഞ്ഞിമംഗലം രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്ന മുല്ലനേഴി പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *