റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നാർ: തൊഴിലുറപ്പു ജോലിക്കിടെ യുവതിയെ പുലി ആക്രമിച്ചു. പഴയ മൂന്നാർ ബൈപാസ് റോഡിനു സമീപം താമസിക്കുന്ന ഷീല ഷാജി (40) ആണു പരുക്കേറ്റ് ആശുപത്രിയിലായത്. തൊഴിലുറപ്പു പദ്ധതി സൂപ്പർവൈസറാണ് ഷീല. 2022 സെപ്തംബർ 15ന് വൈകിട്ട് ഹൈറേഞ്ച് ക്ലബ് റോഡിലാണ് സംഭവം. അൻപതോളം തൊഴിലാളികൾ നോക്കിനിൽക്കെയാണ് പുലിയുടെ ആക്രമണമുണ്ടായത്.

കാട്ടിൽ നിന്നു ചാടിയ പുലി ഷീലയുടെ തലയിൽ പിടിക്കുകയായിരുന്നു. ബഹളം വച്ചതോടെ മറ്റു തൊഴിലാളികൾ ഓടിയെത്തി. ഇതോടെ പുലി കാട്ടിലേക്ക് ഓടിപ്പോയി. ആക്രമണത്തെത്തുടർന്നു ബോധമറ്റുവീണ ഷീലയെ തൊഴിലാളികൾ ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് മൂന്നാറിൽ വന്യമൃഗ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ലക്ഷ്മിനാഗർമുടി സ്വദേശി രവികുമാർ ഓടിച്ചിരുന്ന ട്രാക്ടറിനു നേരെ കടുവ ചാടിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *