റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടില്‍ 8 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ ചിത്രമാണ് പാപ്പൻ.വെളളിയാഴ്ച റിലീസ് ആയ ഈ ചിത്രം 3.16 കോടി രൂപ ആദ്യ കളക്ഷനുമായി തിയേറ്റർ ഇളക്കിമറിച്ച് മുന്നേറുകയാണ്.

ഗ്ലോബല്‍ റിലീസായിട്ട് തിയേറ്ററിൽ എത്തിയ ഈ ചിത്രത്തിൽ എബ്രഹാം മാത്യു മാത്തന്‍ എന്ന പോലീസ് വേഷമാണ് സുരേഷ് ഗോപിയുടേത്. മകന്‍ ഗോകുല്‍ ഉള്‍പ്പെടെ വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

90 കളിലെ സുരേഷ് ഗോപിയെ പ്രേക്ഷകര്‍ക്ക് തിരികെ ലഭിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ റിലീസിന് മുന്‍പ് നൽകിയ സൂചനകള്‍ ശരിവെയ്ക്കുന്നതാണ് ചിത്രത്തിൻ്റെ ആദ്യ ദിനങ്ങളിലെ പ്രേക്ഷക പ്രതികരണം.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറിൽ ഒരുക്കിയ ഈ ചിത്രത്തിൽ കനിഹ, നൈല ഉഷ, നീത പിള്ള, ആശ ശരത്ത്, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നു. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *