റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: 47-ാം തമിഴ്‌നാട് റൈഫിള്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണവും രണ്ട് വെങ്കലവുമുള്‍പ്പെടെ ആറ് മെഡലുകളുടെ നേട്ടവുമായി അജിത്കുമാർ.
കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വച്ചുനടന്ന ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിലും ആറ് സ്വര്‍ണ മെഡലുകള്‍ താരം നേടിയിരുന്നു.

2019ല്‍ കോയമ്പത്തൂരില്‍ നടന്ന തമിഴ്‌നാട് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ അജിത്ത് രണ്ടാം സ്ഥാനം നേടിയിരുന്നു. അഭിനയത്തിന് പുറമെ ഫോട്ടോ​ഗ്രഫി, റേസിം​ഗ് തുടങ്ങിയവയില്‍ ഏറെ താല്പര്യമുള്ളയാളാണ് അജിത്ത്.ഇത്തവണത്തെ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

വലിമൈ’ എന്ന ചിത്രത്തിന് ശേഷം എച്ച്‌. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത് അഭിനയിക്കുന്നത്.ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന തമിഴ് ചിത്രം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *