ന്യൂഡല്‍ഹി : രണ്ടുന്യായാധിപന്മാരെക്കൂടി സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ . ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സുധാംശു ദൂലിയ, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജംഷദ് ബുര്‍ജോര്‍ പാര്‍ഡിവാല എന്നിവരുടെ പേരുകളാണ് ചീഫ് ജസ്റ്റീസ് എന്‍.വി. രമണയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്.
ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ സേവനം അനുഷ്ഠിച്ചിട്ടുളള ദൂലിയ 2021 ജനുവരി മുതല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ ചീഫ് ജസറ്റീസാണ് . ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്ന പക്ഷം സുപ്രീം കോടതി ജസറ്റീസ് പദവിയിലെത്തുന്ന പാര്‍സി സമുദായത്തില്‍ നിന്നുളള നാലാമത്തെ വ്യക്തിയാകും പാര്‍ഡിവാല

