റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൂപ്പാറ : പുപ്പാറ സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസിന്റെ ഉദ്‌ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. തണ്ടപ്പേരില്ലാത്ത അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും ഭൂമി നല്‍കുമെന്ന്‌ മന്ത്രി പറഞ്ഞു. സുതാര്യവും കാര്യക്ഷമവും വിവര സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകള്‍ക്കനുസരിച്ച്‌ ഉയരുന്നതുമായ ഒരു റവന്യൂ സംവിദാനം കേരളത്തിന്‌ അനിവാര്യമാണെന്നും അതിന്റെ ഭാഗമായി റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി മുന്നോട്ടുകൊണ്ടുപോകാന്‍ അടിമുടി സ്‌മാര്‍ട്ടാവേണ്ടതുണ്ടെന്നും എല്ലാവര്‍ക്കും ഭൂമി,എല്ലാവര്‍ക്കും രേഖ എല്ലാ സേവനങ്ങലും സ്‌മാര്‍ട്ട്‌ എന്ന സര്‍ക്കാരിന്റെ പ്രതിജ്ഞാവാചകം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്‌ സംസ്ഥാനത്തെ വില്ലേജ്‌ ഓഫീസുകള്‍ ആധുനീക സൗകര്യങ്ങളോടെ അടിമുടി രൂപമാറ്റം വരുത്തി സ്‌മാര്‍ട്ട്‌ ആക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ജില്ലയെ സംബന്ധിച്ച്‌ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങല്‍ നേരിടുന്ന ജില്ലയെന്നനിലയില്‍ നിയമ നിര്‍മാണം ഉള്‍പ്പെടയുളള കാര്യങ്ങള്‍ പരിഗണിച്ച്‌ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കുമെന്ന്‌ മന്ത്രി പറഞ്ഞു .പൂപ്പാറ വില്ലേജ്‌ ഓഫീസ്‌ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എംഎം മണി എംഎല്‍എ അ്‌ദ്ധ്യക്ഷനായിരുന്നു. ഡീന്‍ കുര്യാക്കോസ്‌ എംപി,വാഴൂര്‍ സോമന്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ്‌ ,ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്‌, എഡിഎം ഷൈജു പി ജേക്കബ്‌ മറ്റുത്രിതല പഞ്ചായത്ത്‌ അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *