പി.എസ്.സി 03/05/2022 നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവ്വീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവെച്ചു

തിരുവനന്തപുരം: ഈദുൽ ഫിത്തർ പ്രമാണിച്ച് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതിനാൽ പി.എസ്.സി 2022 മെയ് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവ്വീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. അകൗണ്ട് ടെസ്റ്റ് ഫോർ എക്‌സിക്യൂട്ടിവ് ഓഫിസർ (കേരള സർവ്വീസ് റൂൾസ്) വകുപ്പുതല പരീക്ഷ മെയ് 9 ലേക്ക് മാറ്റി.

Share
അഭിപ്രായം എഴുതാം