Tag
ന്യൂസ് ഡെസ്ക്

പുടിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച് യു.എസ്.

March 17, 2022 - 7:33 pm

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിനെ യുദ്ധക്കുറ്റവാളിയെന്നാരോപിച്ച് അപലപിക്കുന്ന പ്രമേയം യു.എസ്. സെനറ്റ് ഏകകണ്ഠമായി പാസാക്കി. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ തമ്മില്‍ രൂക്ഷമായ ഭിന്നതകള്‍ നിലനില്‍ക്കുന്ന യു.എസ്. കോണ്‍ഗ്രസ് ഏതെങ്കിലുമൊരു വിഷയത്തില്‍ ഒറ്റക്കെട്ടായി നിലപാടെടുക്കുന്നത് അപൂര്‍വമാണ്. പുടിനെതിരേ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം അവതരിപ്പിച്ച പ്രമേയത്തെ ഇരുകക്ഷികളിലെയും അംഗങ്ങള്‍ പിന്തുണച്ചു. യുക്രൈനില്‍ റഷ്യന്‍ സേന നടത്തുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് എന്തന്വേഷണവും നടത്താന്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയേയും മറ്റ് രാജ്യങ്ങളെയും പ്രേരിപ്പിക്കുന്നതാണു പ്രമേയം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *