തൃശ്ശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണവും
കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ നാടകാവതരണവും സംഘടിപ്പിക്കുന്നു. സാഹിത്യ അക്കാദമി ഹാളില്‍ മാര്‍ച്ച് 8ന് വൈകീട്ട് 4.30 ന് കുടുംബശ്രീ അംഗങ്ങളുടെ ശ്രദ്ധേയമായ നാടകങ്ങള്‍, സംഗീത ശില്‍പം എന്നിവ വേദിയിലെത്തും. സ്ത്രീശക്തി കലാജാഥയുടെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ നാടകങ്ങള്‍ വേദിയിലെത്തിക്കുന്നത്. തുടര്‍ന്ന് 6 മണിക്ക് ‘ഭരണഘടനയും ദേശീയതവും’ എന്ന വിഷയത്തില്‍ ഡോ സുനില്‍ പി ഇളയിടം നടത്തുന്ന പ്രഭാഷണവും നടക്കും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവര്‍ പങ്കെടുക്കും.



