റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊയിലാണ്ടി ; വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന വാട്ടര്‍ അതോരിറ്റിയുടെ മൂന്നു ഓഫീസുകള്‍ക്ക്‌ സ്വന്തമായി കെട്ടിടം. .കൊയിലാണ്ടി നഗരസഭയിലേക്കും സമീപ പഞ്ചായത്തുകള്‍ക്കുമായുളള സമഗ്ര ശുദ്ധജല വിതരണ പദ്ധതിക്കായി മിനി സിവില്‍ സ്റ്റേഷന്‌ സമീപം നിര്‍മിച്ച ജലസംഭരണിയുടെ താഴെയാണ്‌ ഇനി ഈ മൂന്ന ഓഫീസുകളും പ്രവര്‍ത്തിക്കുക. 2022 ഫെബ്രുവരി 14ന്‌ കാനത്തില്‍ ജമീല പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യും.

വാട്ടര്‍ അതോരിറ്റി പി.എച്ച് സബ്‌ഡിവിഷന്‍ ഓഫീസ്‌, രണ്ട്‌ സെക്‌ഷന്‍ ഓഫീസുകള്‍ എന്നിവയാണ്‌ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക. ഓഫീസ്‌ മാറ്റത്തോടെ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ ആശ്വാസമാകും വാട്ടര്‍ അതോരിറ്റി -കിഫ്‌ബി 2016-2017 നഗരസഭയിലേക്കും സമീപ പഞ്ചായ്‌ത്തുകള്‍ക്കുമായുളള ജലവിതരണ പദ്ധതികളുടെ ഭാഗമായുളളതാണ്‌ പുതിയ കെട്ടിടം. 23 ലക്ഷം ലിറ്റര്‍ വെളളം ഉപരിതലത്തില്‍ സംഭരിക്കാന്‍ കഴിയും.ദേശീയപാതയില്‍ നിന്നും ഏകദേശം 50 മീറ്റര്‍ അകലെയുളള കെട്ടിടത്തിലേക്ക് റോഡ്‌ ഉയര്‍ത്തി ടാറിംഗ്‌ നടത്തുന്ന പണികള്‍ പുരോഗമിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *