റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : സര്‍ക്കാര്‍ കരാര്‍ വ്യവസ്ഥയില്‍ തിരുവനന്തപുരം നഗരത്തില്‍ എയര്‍ഇന്ത്യക്ക്‌ നല്‍കിയിരുന്ന 86 സെന്റ് ഭൂമി ന്യാവില ഈടാക്കി തിരിച്ചടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു. എയര്‍ ഇന്ത്യുടെ ഓപ്പറേഷന്‍ ഓഫീസിന്‌ അടക്കം കവടിയാര്‍ വില്ലേജില്‍ അനുവദിച്ചിരുന്ന ഭൂമിയാണ്‌ ന്യാവില നല്‍കി തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്‌.

പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ.യുടെ ഓഹരികള്‍ ടാറ്റക്ക്‌ കൈമാറിയ സാഹചര്യത്തിലാണ്‌ എയര്‍ ഇന്ത്യക്കായി അനുവദിച്ചിരുന്ന ഭൂമി തിരിച്ചെടുത്ത്‌ റവന്യൂ വകുപ്പിന്റെ അധീനതയില്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചത്‌. തിരുവനന്തപുരം നഗര മധ്യത്തില്‍ വെളളയമ്പലത്തിന്‌സമീപമുളള സര്‍ക്കാര്‍ ഭൂമി പതിറ്റാണ്ടുകള്‍ക്കുമുമ്പാണ്‌ എയര്‍ ഇന്ത്യക്ക്‌ ന്യാവില ഈടാക്കി കരാര്‍ വ്യവസ്ഥയില്‍ കൈമാറിയത്‌.

തിരികെ എടുക്കേണ്ടി വന്നാല്‍ അപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച ന്യാവില നല്‍കി തിരിച്ചെടുക്കുമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. ഇതിന്‍രെ അടസ്ഥാനത്തിലാണ്‌ നടപടി. എയര്‍ ഇന്ത്യക്ക്‌ 11,24,23.814 രൂപ ന്യായവില നല്‍കിയാണ്‌ ഭുമി തിരിച്ചെടുക്കുക. പൊതു ആവശ്യത്തിന്‌ സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ഉള്‍ക്കൊളളിക്കുന്നതിനായി സര്‍ക്കാരിലേക്ക്‌ ഉള്‍ക്കൊളളിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *