കൊല്ലം : പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധു അറസ്റ്റില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഗ്രാമത്തിലാണ് സംഭവം. ബന്ധുവായ 21 കാരനെ പോലീസ് കസറ്റഡിയിലെടുത്തു. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് 12 കാരിയെ കഴിഞ്ഞ ദിവസം വൈകിട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . അസഹ്യമായ വേദന തുടര്‍ന്നതാടെ ഡോക്ടര്‍മാര്‍ക്ക് സംശയമായി തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
കുട്ടിയെ കൗണ്ഡ#സിലിംഗിന് വിധേയമാക്കിയപ്പോഴാണ് ബധുവായ 21 കാരന് തുടര്‍ച്ചയായി പീഡിപ്പിച്ചകാര്യം കുട്ടി പറഞ്ഞത്. ഇതോടെ പോലീസ് യുവാവിലെ കസ്റ്റഡിയിലെടുക്കകുയായിരുന്നു. ഒരേ കോളനിയില്‍ അടുത്തടുത്ത വീടുകളിലാണ് ഇരയായ പെണ്‍കുട്ടിയും പ്രതിയായ യുവാവും താമംസിക്കുനന്ത്. പെണ്‍കുട്ടിയുടെ വീട്ടിലാണ് മിക്കദിവസവും യുവാവ് ഉറങ്ങിയിരുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. ദളിത് വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ അംഗമാണ്.

