റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലതാ മങ്കേഷ്‌കറുടെ ആരോഗ്യ നില അതീവ ഗുരുതരം

February 5, 2022 - 5:22 pm

ന്യൂഡൽഹി: ലതാ മങ്കേഷ്‌കറുടെ ആരോഗ്യ നില അതീവ ഗുരുതരം. നിലവിൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കഴിഞ്ഞ ജനുവരി എട്ടിനാണ് കൊവിഡ് ബാധയെത്തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കുറച്ച് ദിവസം മുമ്പ് കൊവിഡിൽ നിന്നും മുക്തി നേടിയിരുന്നെങ്കിലും ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന്‌ ആരോഗ്യനില വീണ്ടും വഷളാകുകയായിരുന്നു.

‘അവരുടെ ആരോഗ്യനില വീണ്ടും വഷളായി, അവർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. ഇപ്പോഴും ഐസിയുവിലാണ്, ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണെ’ന്നാണ് ലതാജിയെ ചികിത്സിക്കുന്ന ഡോ പ്രതിത് സമദാനി അറിയിച്ചിരിക്കുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആരോഗ്യാവസ്ഥയിൽ കാര്യമായ പുരോഗതിയുണ്ടായതിനെ തുടർന്ന് രണ്ട് ദിവസം മുമ്പ് ലതാ മങ്കേഷ്‌കറിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ശനിയാഴ്ച വീണ്ടും ആരോഗ്യനില മോശമാകുകയായിരുന്നു. 1942-ൽ തന്‍റെ 13-ാം വയസ്സിലാണ് ലതാ മങ്കേഷ്‌കർ ചലച്ചിത്ര ഗാനരംഗത്തേക്ക് വരുന്നത്. 36-ലേറെ ഭാഷകളിലായി 40,000 ത്തിലധികം ഗാനങ്ങൾ ലതാജി പാടിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *