റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിന്‌ എഫ്‌സിആര്‍ രജിസ്‌ട്രേഷനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കണമെന്ന്‌ സുപ്രീം കോടതി.

January 26, 2022 - 9:56 am

ന്യൂഡല്‍ഹി : വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനുളള എഫ്‌.സി.ആര്‍ രജിസ്‌ട്രേഷനുകള്‍ നഷ്ടമായ സംഘടനകളും സ്ഥാപനങ്ങളും ആദ്യം കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയാണ്‌ വേണ്ടതെന്ന്‌ സുപ്രീം കോടതി. മിഷനറീസ്‌ ഓഫ്‌ ചാരിറ്റീസ്‌ ഉള്‍പ്പടെയുളള സംഘടനകള്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

അപേക്ഷ നല്‍കിയ 11594 എന്‍.ജി.ഒകള്‍ക്ക്‌ ലൈസന്‍സ്‌ വീണ്ടും നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചതിനെ തുടര്‍ന്ന്‌ വിഷയത്തില്‍ ഇപ്പള്‍ ഇടപെടുന്നില്ലെന്ന്‌ കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്‍രെ നടപടിയില്‍ അതൃപ്‌തിയുണ്ടെങ്കില്‍ വാദം കേള്‍ക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

5,968 എന്‍ജിഒകളുടെയും സംഘടനകളുടെയും ലൈസന്‍സ്‌ അപേക്ഷ പുതുക്കാത്തതിനെ തുടര്‍ന്ന്‌ റദ്ദാക്കിയിരുന്നു. .മിഷനറീസ്‌ ഓഫ്‌ ചാരിറ്റീസ്‌ ,നെഹൃുമെമ്മോറിയല്‍ മ്യൂസിയം, ആന്‍ഡ്‌ ലൈബ്രറി, ഓക്‌സ്‌ഫാം ഇന്ത്യ ട്രസ്റ്റ്‌, ജാമിയാ മിലിയ ഇസ്ലാമിയ കോമണ്‍കോസ്‌ ഐ.എം.എ ലെപ്രസി മിഷന്‍, ട്യൂബര്‍കുലോസിസ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ ,ഇസ്ലാമിക്‌ കള്‍ച്ചറല്‍ സെന്‍റര്‍ തുടങ്ങിയ സംഘടനകള്‍ക്കാണ്‌ ലൈസന്‍സ്‌ നഷ്‌മായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *