റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകായുക്ത 14ാം വകുപ്പ്‌ ഭേതഗതി ചെയ്‌ത നടപടി പിന്‍വലിക്കണമെന്ന്‌ ലോകായുക്ത അഡ്വ. ഫോറം

January 26, 2022 - 10:00 am

തിരുവനന്തപുരം ; ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന ഭേദഗതികള്‍ പിന്‍വലിക്കണമെന്ന്‌ ലോകായ.ുക്ത അഡ്വക്കേറ്റ് ഫോറം പ്രസിഡന്റ് ചെറുന്നിയൂര്‍ ശശിധരന്‍ നായരും സെക്രട്ടറി അഡ്വ. എന്‍.എസ്‌ ലാലും ആവശ്യപ്പെട്ടു. നിലവിലെ നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം അഴിമതിക്കാരനെന്ന്‌ കണ്ടെത്തുന്ന പൊതുസേവകനെ തല്‍സ്ഥാനത്തുനിന്നും നീക്കാനുളള അധികാരമാണ്‌ ഭേദഗതിമൂലം ഇല്ലാതാക്കുന്നത്‌. ഭേതഗതി ന്യായീകരിക്കാനായി നിയമ മന്ത്രി വിശദീകരിച്ചത്‌ കുറ്റക്കാരനെന്ന്‌ കണ്ടെത്തുന്ന പൊതുസേവകന്‌ സ്വാ ഭാവിക നീതി കിട്ടുന്നില്ലെന്നാണ്‌.

നീണ്ട തെളിവെടുപ്പിനും വാദം കേള്‍ക്കുന്നതിനും അന്വേഷണ വേളയില്‍ ധാരാളം അവസരം നല്‍കുന്നു. നേരിട്ടോ വക്കീല്‍ മുഖേനയോ വാദമുഖങ്ങള്‍ നിരത്താനും ഇപ്പോള്‍തന്നെ അവസരങ്ങളുണ്ട്‌. അതിനാല്‍ സ്വാഭാവികനീതി നഷ്ടപ്പെടുന്നുവെന്ന വാദം നിലനില്‍ക്കില്ല. എങ്കിലും ലോകായുക്തയുടെ ആദ്യ വിധിതന്നെ അവസാന വിധിയെന്നാണ്‌ ആക്ഷേപമെങ്കില്‍ ഹൈക്കോടതിയില്‍ റിട്ടിനൊപ്പം അപ്പീല്‍ നല്‍കാനും നിയമ ഭേതഗതി വരുത്തിയാല്‍ മതിയെന്നും ഫോറം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *