റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത്‌ പച്ചക്കറി വിലക്കയറ്റം : സര്‍ക്കാരിന്റെ ഇടപെടല്‍ ഫലംകണ്ടില്ല.

December 13, 2021 - 8:37 am

തിരുവനന്തപുരം : ഒരു ചെറിയ ഇടവേളക്കുശേഷം സംസ്ഥാനത്ത്‌ പച്ചക്കറിവില വീണ്ടും വര്‍ദ്ധിച്ചു. പൊതുമാര്‍ക്കറ്റിലും, മൊത്തവിപണിയിലും ഇരട്ടിയോളമാണ്‌ വില വര്‍ദ്ധിച്ചിരിക്കുന്നത്‌. കര്‍ണാടകയിലേയും തമിഴ്‌നാട്ടിലെയും മൊത്ത വിപണിയില്‍ പച്ചക്കറിക്ഷാമം മൂലമാണ് വില വര്‍ദ്ധനവെന്നാണ്‌ അധികൃതരുടെ വിശദീകരണം. പച്ചക്കറി വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ഫലം കണ്ടില്ല. മുരിങ്ങാക്കായ്‌ക്ക്‌ തിരുവനന്തപുരം ചാല മാര്‍ക്കറ്രില്‍ 310 രൂപയാണ്‌ കിലോയുടെ വില. തക്കാളിത്ത 120 മുതല്‍ 130 രൂപവരെയാണ്‌

ഇതിനൊപ്പം നിത്യോപയോഗ വസ്‌തുക്കളുടെ വിലയിലും ക്രമാതീതമായി വര്‍ദ്ധനവുണ്ടായി . സപ്ലൈക്കോയിലെ വില്‍പ്പനവിലയില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ടുതവണയാണ്‌ വില വര്‍ദ്ധിപ്പിച്ചത്‌.

ഹോട്ടി കോർപ്പ് വിൽപനശാലകളില്‍ വിലകുറവുണ്ടെങ്കിലും ഇവിടെ ദൗര്‍ലഭ്യമാണ്‌. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍നിന്ന പച്ചക്കറിയെത്തിക്കാനുളള ശ്രമവും ഫലവത്തായിടട്ടില്ല. അടുത്തയാഴ്‌ച സംഭരണം ആരംഭിക്കുമെന്നും കേരളത്തിലെ കര്‍ഷകരില്‍ നിന്നുളള സംഭരണവും ഊര്‍ജിതമാക്കി പ്രതിസന്ധി പരിഹരിക്കുമെന്ന്‌ കൃഷിമന്ത്രി പി.പ്രസാദ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *