കണ്ണൂര്‍ : തെരുവ് നായയെ വെട്ടിക്കൊന്ന അതിഥി തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെട്ടേറ്റ് ഏറെ നേരം ചോരയൊലിപ്പിച്ച നടന്ന നായ പിന്നീട് വീണ് ചാവുകയായിരുന്നു. നായ ചോരയൊലിപ്പിച്ച നാട്ടിലൂടെ ഓടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കോഴിക്കടയിലെ ജോലിക്കാരനായ അസം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
ശ്രീകണ്ഠാപുരം സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നുസംഭവം. എന്നാല്‍ സംഭവത്തില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല .പരാതിക്കാരില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പോലീസിന്റെ ന്യായീകരണം. കസറ്റഡിയിലായ ആളിന്റെ യഥാര്‍ത്ഥ പേരും വിവരങ്ങളും അറിവായിട്ടില്ല.
എന്നാല്‍ പോലീസിന്റെ നടപടി ന്യായീകരിക്കാനാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത് . സമാനമായ നിരവധി കേസുകള്‍ സംസ്ഥാനത്ത് പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി നടപടികള്‍ സ്വീകരിക്കാന്‍ തൃക്കാക്കര നഗരസഭക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. തെരുവില്‍ അലഞ്ഞുതിരിയുന്ന നായ്ക്കള്‍ ക്ക് ഭക്ഷണം കിട്ടാത്തതുകൊണ്ടാണ് അവ അ്ക്രമാസക്തമാകുന്നതെന്നും അതിനാല്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനുളള കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

