ന്യൂഡല്‍ഹി: ഇന്ത്യയിലെ വിനോദ സഞ്ചാരികള്‍ക്ക് ലഡാക്കിലെ പ്രത്യേക സംരക്ഷിതമേഖലകള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി.നേരത്തെ ലഡാക്കിലെ ഉള്‍പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. അതായത് ലഡാക്കിലെ ഒരു സംരക്ഷിത മേഖലയില്‍ ഉള്ളവര്‍ക്ക് മറ്റു സംരക്ഷിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഇനിമുതല്‍ പ്രത്യേക അനുമതി വേണ്ട. ലഡാക്കിലെ സംരക്ഷിതമേഖലകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ രേഖകള്‍ നല്‍കും. മറ്റു ജില്ലകള്‍ അല്ലെങ്കില്‍ നഗരങ്ങളിലെ സംരക്ഷിത മേഖലകളേതൊക്കെയെന്ന് അതാത് സൂപ്രണ്ടുമാരോ അല്ലെങ്കില്‍ ഡെപ്യൂട്ടി സൂപ്രണ്ടുമാരോ വ്യക്തമാക്കും. രേഖകള്‍ കൈവശമുള്ളവര്‍ക്ക് പ്രത്യേക അനുമതിയില്ലാതെ ഈ മേഖലകള്‍ സന്ദര്‍ശിക്കാന്‍ കഴിയുംലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആര്‍.കെ. മാഥൂറിന്റെ ഉത്തരവില്‍ പറയുന്നു.
റിപ്പോര്‍ട്ട്
ന

