കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ജയന്ത നസ്കര്‍ (73) അന്തരിച്ചു. കഴിഞ്ഞമാസം കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം കൊവിഡ് നെഗറ്റീവായ ശേഷവും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള ചികില്‍സയിലായിരുന്നു.ജയന്ത നസ്കറിന്റെ മരണത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചനം അറിയിച്ചു. ഗൊസാബാ നിയോജക മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് ജയന്ത നസ്കര്‍. തുടര്‍ച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഇവിടെ നിന്നും ജയിക്കുന്നത്. മെയ് രണ്ടിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചയുടനെയാണ് നാസ്കറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യം സര്‍ക്കാര്‍ നടത്തുന്ന എംആര്‍ ബംഗൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.



