കൊല്ലം: പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്പിൽ ഏലായില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയപാടം സ്വദേശികളായ മിഥുന്‍ നാഥ്(21) ന്റെ മൃതദേഹമാണ് 20/06/21 ഞായറാഴ്ച രാവിലെ കണ്ടെത്തിയത് .
കാണാതായ ആദര്‍ശ് ( 24 ) നായി തിരച്ചില്‍ തുടരുകയാണ്. സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതാണ് ഇരുവരും. വള്ളത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. മൂന്ന് പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.



