റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്തെ കോവിഡ് കണക്കില്‍ ആശ്വാസം; തുടര്‍ച്ചയായ രണ്ടാം ദിനവും പ്രതിദിന രോഗികള്‍ ഒരു ലക്ഷത്തില്‍ താഴെ

June 9, 2021 - 2:40 pm

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 09/06/21 ബുധനാഴ്ച രാവിലെ പുറത്തു വരുന്ന റിപ്പോർട് പ്രകാരം തുടർച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തിൽ താഴെ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളിൽ 92,596 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 08/06/21 ചൊവ്വാഴ്ച ഇത് 86,498 ആയിരുന്നു.

64 ദിവസത്തിന് ശേഷമാണ് ചൊവ്വാഴ്ച പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷത്തിൽ താഴെ എത്തിയത്.

24 മണിക്കൂറിനിടെ 2219 പേർക്കു കൂടി ജീവൻ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,53,528 ആയി. 1,62,664 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,75,04,126 ആയി. സജീവ രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 12,31,415 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.

രാജ്യത്ത് ഇതിനോടകം 2,90,89,069 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം 23,90,58,360 പേർക്ക് ഇതുവരെ വാക്സിൻ നൽകിക്കഴിഞ്ഞു. ജൂൺ എട്ട് വരെ 37,01,93,563 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *