പത്തനംതിട്ട: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി പിടിയിലായി. 2021 ഏപ്രില്‍ 28നാണ് യൂവതിക്കുനേരെ ട്രെയിനില്‍ വച്ച ആക്രമണം ഉണ്ടായത്. ട്രെയിന്‍ കാഞ്ഞിരമറ്റം ഓലിപ്പുറത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ നിന്നാണ് ബാബുക്കുട്ടനെ പോലീസ് പിടികൂടിയത്.പ്രതി ബാബുക്കുട്ടന്‍ കുറ്റം സമ്മതിച്ചതായി പോസീസ് പറഞ്ഞു. ഇയാളുടെ കയ്യില്‍ നിന്നും 3500 രൂപ പോലീസ് കണ്ടെടുത്തു. യുവതിയുടെ കയ്യില്‍ നിന്നും കവര്‍ന്ന സ്വര്‍ണം മറ്റാരോ മോഷ്ടിച്ചതായും പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ ഉടന്‍ റെയില്‍വേ പോലീസിന് കൈമാരും.
മാസ്‌ക്കും, കൂളിംഗ്ലാസും ധരിച്ച് കാട്ടിലൂടെ സഞ്ചരിച്ച ഇയാളെകണ്ട് സംസശയം തോന്നിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയച്ചത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനാണ് ഇയാള്‍ വനമേഖലയിലെത്തിയത്. എന്നാല്‍ ഇയാളെ വീട്ടില്‍ കയറ്റാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഇതിനിടെ വിവരമറിഞ്ഞ് മഫ്ത്തിയിലെത്തിയ പോലീസിനെ കണ്ട് ഇയാള്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
വനിതാ കമ്പാര്‍ട്ടമെന്‍റില്‍ കയറിയ യുവതിയെ ബാബുക്കുട്ടന്‍ സ്‌ക്രൂഡ്രൈവര്‍ ചൂണ്ടി ഭീഷണിപ്പെടുത്തി.മൊബൈല്‍ഫോണും ആഭരണങ്ങളും വാങ്ങിയെടുക്കുകയായിരുന്നു. പിന്നാലെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ പ്രാണ രക്ഷാര്‍ത്ഥം യുവതി ഓടുന്ന വണ്ടിയില്‍ നിന്ന് ചാടി. തീവണ്ടിക്ക് വേഗം കുറവായിരുന്നതിനാലും വീണത് മണ്‍തിട്ടയിലായതിനാലും ഗുരുതരമായി പരിക്കേറ്റിരുന്നില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്.



