റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൈഡിയർ മച്ചാൻസ് ഓഡിയോ പ്രകാശനം ചെയ്തു. ചിത്രം ഏപ്രിൽ മൂന്നിന് തീയേറ്ററിലേക്ക്

March 27, 2021 - 2:31 pm

കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലും പ്രമുഖ പിന്നണി ഗായകൻ മധു ബാലകൃഷ്ണനും ചേർന്ന് അമ്മയുടെ ഹാളിൽ നടന്ന ചടങ്ങിൽ മൈഡിയർ മച്ചാന്റ ഓഡിയോ പ്രകാശിപ്പിച്ചു. മലയാളത്തിലെ വാനമ്പാടി കെ എസ് ചിത്ര ചടങ്ങിൽ ഓൺലൈൻ ആശംസകളർപ്പിച്ചു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്ത ഈ സിനിമയിൽ നാല് പാട്ടുകളാണുള്ളത്. ഗാനരചന എസ് രമേശൻ നായർ , ഹരിനാരായണൻ , ഡോക്ടർ മധു വാസുദേവൻ , ബി ബി എൽദോസ് , സംഗീതം വിഷ്ണു മോഹൻ സിതാര, മധുബാലകൃഷ്ണൻ , ഫോർമ്യൂസിക് ആലാപനം കെ എസ് ചിത്ര, മധുബാലകൃഷ്ണൻ , സിതാര കൃഷ്ണകുമാർ , ജോത്സന , വിനീത് ശ്രീനിവാസൻ , സിയാ ഉൾ ഹഖ്,

ഓഡിയോ റിലീസ് ചടങ്ങിൽ ജോത്സന , ഇടവേളബാബു, ചിത്രത്തിന്റ സംവിധായകൻ ദിലീപ് നാരായണൻ , ക്യാമറാമാൻ പി സുകുമാർ , ബെൻസി പ്രൊഡക്ഷൻ പ്രതിനിധി അനീഷ് കുര്യാക്കോസ്, അഭിനേതാക്കളായ അഷ്കർ സൗദാൻ, ജോൺ അമീർ നിയാസ്, നീരജ , തിരകഥാ രചയിതാക്കളായ വിവേക് – ഷെഹീം കൊച്ചന്നൂർ തുടങ്ങിയവർ പങ്കെടുത്തു. ഈ ചിത്രം ഏപ്രിൽ മൂന്നിന് തീയേറ്ററിലെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *