ദിസ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അസമില്‍ അഞ്ചുകക്ഷികള്‍ ചേര്‍ന്ന് മഹാസഖ്യത്തിന് രൂപം നല്‍കി.
കോണ്‍ഗ്രസും ഇടതുപക്ഷവും സിപിഐ, സിപിഐ(എം), സിപിഐ(എംഎല്‍), എഐയുഡിഎഫ്, അഞ്ചാലിക് ഗണ മോര്‍ച്ച എന്നീ കക്ഷികളാണ് സേഖ്യത്തിലുള്ളത്. ബിജെപിക്കെതിരേ ഒറ്റക്കെട്ടായി പോരാടാനാണ് ലക്ഷ്യമിടുന്നതെന്നും മറ്റു പ്രാദേശിക പാര്‍ട്ടികള്‍ക്കും ബിജെപി വിരുദ്ധകക്ഷികള്‍ക്കുമായി സഖ്യത്തിന്റെ വാതിലുകള്‍ എപ്പോഴും തുറന്നിടുമെന്നും ബോറ അറിയിച്ചു. കോണ്‍ഗ്രസ് സമാനചിന്താഗതിയുള്ള രാഷ്ട്രീയപാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ തീരുമാനിച്ചതായി അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ ഗുവാഹത്തിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എയുയുഡിഎഫിനൊപ്പം പോവുമോ ചോദ്യത്തിന് ഇതോടെ അറുതിയായിരിക്കുകയാണ്. എന്നാല്‍ സഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ പേര് നല്‍കിയിട്ടില്ല. അഞ്ച് പാര്‍ട്ടികളുടെ നേതാക്കളും പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നിക്, ജിതേന്ദ്ര സിങ് എന്നിവരുമായി ചര്‍ച്ച നടത്തിയതായി ബോറ പറഞ്ഞു. അസമിനെ രക്ഷിക്കാനും അസമിലെ യുവജനതയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കാനും അസമിന്റെ പുരോഗതിക്കായും ഒരുമിച്ച് പോരാടാമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങ് പറഞ്ഞു.



