റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിന്‍ഗാമിയ്ക്കായുള്ള വോട്ടെടുപ്പ്: ടിബറ്റ് ചൈനയ്ക്ക് നല്‍കുന്ന സന്ദേശമെന്ന് ദലൈലാമ

January 4, 2021 - 10:13 am

ന്യൂഡല്‍ഹി: ഇന്ത്യയിലും ലോകത്തെയും വിവിധ ഭാഗങ്ങളിലെ ടിബറ്റന്‍ ജനത പുതിയ ദലൈലാമയ്ക്കായി നടത്തിയ വോട്ടെടുപ്പ് ടിബറ്റില്‍ ജനാധിപത്യം അനിവാര്യമാണെന്ന് മുന്നറിയിപ്പാണ് നല്‍കുന്നതെന്ന് നാടുകടത്തപ്പെട്ട, നിലവിലെ ദലൈലാമ ലോബ്‌സാങ് സംഗേ.”ഇത് ബീജിംഗിലേക്കുള്ള ശക്തമായ സന്ദേശമാണ്, നിങ്ങള്‍ ടിബറ്റന്‍ ജനതയെ എത്രമാത്രം അടിച്ചമര്‍ത്തുകയാണെങ്കിലും, ടിബറ്റില്‍ ജനാധിപത്യം അനിവാര്യമാണ്.
ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലെ ടിജിഐയുടെ ആസ്ഥാനത്താണ് സംഗെ വോട്ട് രേഖപ്പെടുത്തിയത്. ഇന്ത്യയിലെയും അമേരിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും ആയിരക്കണക്കിന് പേര്‍ പ്രാഥമിക തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. പ്രാഥമിക തെരഞ്ഞെടുപ്പില്‍ പരമാവധി വോട്ടുകള്‍ നേടുന്ന രണ്ട് സ്ഥാനാര്‍ത്ഥികള്‍ അടുത്ത ഏപ്രില്‍ 11 ന് നടക്കുന്ന അവസാന വോട്ടെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടും. അവരില്‍ ഒരാള്‍നാടുകടത്തപ്പെട്ട ടിബറ്റുകാരുടെ രാഷ്ട്രീയ നേതാവായി ചുമതലയേല്‍ക്കും 2026 വരെയായിരിക്കും അദ്ദേഹത്തിന്റെ കാലാവധി.

ദലെലാമ പിന്‍ഗാമിയായി കണ്ടെത്തിയ കുട്ടിയെ 1995 മേയില്‍ ചൈന അറസ്റ്റ് ചെയ്തിരുന്നു. കാണാതാകുമ്പോള്‍ ആറു വയസുമാത്രമുണ്ടായിരുന്ന പഞ്ചന്‍ ലാമയെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയത്തടവുകാരനായാണ് മനുഷ്യാവകാശ സംഘടനകള്‍ കാണുന്നത്. ടിബറ്റന്‍ ബുദ്ധമത വിശ്വാസികളുടെ ആത്മീയാചാര്യനായ ദലെലാമയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനു തങ്ങളുടെ അനുമതി ആവശ്യമാണെന്നാണ് ചൈനയുടെ നിലപാട്. ദലെലാമയെ വിഘടനവാദിയായാണ്ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് വിശേഷിപ്പിക്കുന്നത്.ചൈനീസ് അധിനിവേശത്തെത്തുടര്‍ന്നു 1959 ഏപ്രിലില്‍ ടിബറ്റില്‍നിന്ന് ഇന്ത്യയിലേക്കു പലായനംചെയ്ത ദലെലാമയും അനുയായികളും ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലാണു കഴിയുന്നത്. നിലവില്‍ 80,000 ടിബറ്റുകാര്‍ ധര്‍മശാലയില്‍ പ്രവാസികളായി കഴിയുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *