കക്ക, കല്ലുമ്മക്കായയിലും മൈക്രോപ്ലാസ്റ്റിക് മലിനീകരണം: ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

ന്യൂയോര്‍ക്ക്: കക്ക, കല്ലുമ്മക്കായ പോലുള്ള സമുദ്രവിഭവങ്ങള്‍ മൈക്രോപ്ലാസ്റ്റിക് മലിനീകരണം നേരിടുന്നതായി പഠനം. സമുദ്ര വിഭവങ്ങളില്‍ ഏറ്റവും മോശമായി തീരുന്നത് ഇവയാണെന്നും ഹള്‍ യോര്‍ക്ക് മെഡിക്കല്‍ സ്‌കൂളിലെയും ഹള്‍ സര്‍വകലാശാലയിലെയും ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. 2014 നും 2020 നും ഇടയില്‍ അമ്പതിലധികം പഠനങ്ങള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് ഈ കണ്ടെത്തല്‍. ഇവയിലെ മൈക്രോ പ്ലാസ്റ്റിക് അംശം മനുഷ്യരില്‍ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ ഏതൊക്കെ തരം പ്രശ്‌നങ്ങളാണ് ഇവയെ്ന്ന് കണ്ടെത്താനുള്ള ശ്രമം ശാസ്ത്രജ്ഞര്‍

തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.ഒരു ഗ്രാം കക്കയില്‍ 0-10.5 മൈക്രോപ്ലാസ്റ്റിക്‌സ് (എംപി / ഗ്രാം), ക്രസ്റ്റേഷ്യനുകളില്‍ 0.1-8.6 എംപി / ഗ്രാം, മത്സ്യത്തില്‍ 0-2.9 എംപി / ഗ്രാം എന്നിവങ്ങനെയാണ് പൊതുവെ കാണുന്നതെന്നും പഠനം വ്യക്തമാക്കി.ചൈന, ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍, യുഎസ് എന്നിവയാണ് ഏറ്റവും കൂടുതല്‍ കക്കയിറച്ചി ഉപയോഗിക്കുന്നത്. യൂറോപ്പും യുകെയും തൊട്ടുപിന്നിലുണ്ട്.

Share
അഭിപ്രായം എഴുതാം