ന്യഡല്‍ഹി: സമീപഭാവിയില്‍ തദ്ദേശീയമായ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിലൂടെ ഇന്ത്യ ലോകത്തിലെ മുന്‍നിര രാജ്യങ്ങളില്‍ ഒന്നായി മാറുമെന്ന് ഭഗവത് ദയാല്‍ ശര്‍മ്മ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് (യുഎച്ച്എസ്) വൈസ് ചാന്‍സലര്‍ പ്രൊഫ (ഡോ) ഒ പി കല്‍റ. ഇതിന് കാരണമായി അദ്ദേഹം ചൂണ്ടികാട്ടുന്നത്. ഏറ്റവും കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ കാണിക്കുന്ന കോവിഡ് -19 വാക്‌സിന്‍ ആണ് ഇന്ത്യയുടെതെന്നതാണ്
ഇന്ത്യയുടെ തദ്ദേശീയ കോവിഡ് -19 വാക്സിന്‍ ക്ലിനിക്കല്‍ ട്രയലിന്റെ മൂന്നാം ഘട്ടം നവംബര്‍ 19ന് റോഹ്തക് പിജിഎംഎസില്‍ ആരംഭിക്കുമെന്നും കല്‍റ പറഞ്ഞു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) മേല്‍നോട്ടത്തില്‍ രാജ്യത്തൊട്ടാകെയുള്ള 25,800 വോളന്റിയര്‍മാര്‍ക്കാണ് മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടത്തുക, വാക്‌സിന്‍ നല്‍കി 42 ദിവസത്തിന് ശേഷം കോവിഡ് -19 ആന്റിബോഡികള്‍ രൂപപ്പെട്ടോയെന്ന് പരിശോധിക്കും -അദ്ദേഹം പറഞ്ഞു.പരിശോധനാ റിപ്പോര്‍ട്ടുകള്‍ പോസിറ്റീവായാല്‍ 2021 ഫെബ്രുവരിയിലോ മാര്‍ച്ചിലോ വാക്‌സിന്‍ വിപണിയില്‍ ലഭ്യമാകുമെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.



