സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ 16 അനദ്ധ്യാപക തസ്തികകള്‍ പിഎസ്. സിക്ക് വിട്ട് ഉന്നത വിദ്യാഭ്യാ വകുപ്പ് ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ 16 അനദ്ധ്യാപക തസ്തികകളിലെ നിയമനം പി എസ് സിക്ക് വിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. ലാസ്റ്റ് ഗ്രേഡ്, ഡ്രൈവര്‍, ലൈബ്രറി അസിസ്റ്റന്റ്‌,ഇലക്ട്രീഷ്യന്‍, പമ്പ് ഓപ്പറേറ്റര്‍, സെക്യൂരിറ്റി ഓഫീസര്‍, സിസ്റ്റം മാനേജര്‍, പിആര്‍.ഒ തുടങ്ങിയ തസ്തികകളാണിവ. ഇതോടെ ഇവയിലെ രണ്ടായിരത്തിലേറെ ഒഴിവുകളിലേക്ക് പിഎസ് സിക്ക് നേരിട്ട് നിയമനം നടത്താം.

അനദ്ധ്യാപക നിയമനം പിഎസ് സിക്ക് വിടാന്‍ 2010ല്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിയമന വ്യവസ്ഥകള്‍ അടങ്ങുന്ന സ്‌പെഷല്‍ റൂള്‍ തയ്യാറാക്കാത്തത് നിയമനത്തിന് തടസമായി. അസിസ്റ്റന്‍റ് ,കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് തസ്തികകളിലെ നിയമനം 2016ല്‍ എ്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സര്‍ക്കാര്‍ പി എസ് സി ക്ക് വിട്ടിരുന്നു. സമാന രീതിയിലാണ് ഇപ്പോള്‍ 16 തസ്തികകള്‍ കൂടി വിട്ടത്.

Share
അഭിപ്രായം എഴുതാം