റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാക്കിസ്ഥാൻ്റെ ക്വാഡ് കോപ്റ്റർ ഇന്ത്യൻ സേന വെടി വച്ചിട്ടു

October 25, 2020 - 10:38 am

ശ്രീനഗര്‍ : വിവരങ്ങള്‍ ചോര്‍ത്താനായി അതിര്‍ത്തി കടന്നെത്തിയ ചൈനീസ് നിര്‍മ്മിത പാകിസ്ഥാനി ക്വാഡ് കോപ്റ്റര്‍ ഇന്ത്യൻ സേന വെടിവെച്ച്‌ വീഴ്ത്തി. ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലെ കെരാന്‍ സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് വച്ച് ശനിയാഴ്ച (24/10/2020) രാവിലെ 8.30 ഓടെയായിരുന്നു സംഭവം.

ചൈനീസ് കമ്പനി നിര്‍മ്മിച്ച ഡിജെഐ മാവിക് 2 പ്രൊ മോഡല്‍ ക്വാഡ്‌കോപ്റ്ററാണ് സൈന്യം വെടിവെച്ച്‌ വീഴ്ത്തിയത്. നിയന്ത്രണ രേഖ കടന്ന് എത്തിയ ക്വാഡ്‌കോപ്റ്റര്‍ സൈിനക ക്യാമ്പുകള്‍ ലക്ഷ്യമാക്കി സഞ്ചരിക്കുന്നതിനിടെ സൈനികരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടനെ വെടിവെച്ച്‌ വീഴ്ത്തി.

തകര്‍ന്ന ക്വാഡ്കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ചൈനീസ് നിര്‍മ്മിതമാണെന്ന് കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *