Tag: Jammu and Kashmir
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി; മൂന്ന് യോജിച്ച വിധികൾ, രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ച് സുപ്രീംകോടതി
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകി പ്രത്യേക അവകാശങ്ങളും ഇല്ലാതായി. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ …
തുടർച്ചയായി മൂന്നാം ദിവസവും അമർനാഥ് തീർഥയാത്ര മുടങ്ങിആറായിരത്തിലധികം തീർഥാടകരാണ് റോഡ് തകർന്നതിനെത്തുടർന്ന് ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാംപിൽ കുടുങ്ങിയിരിക്കുന്നത്.
ജമ്മു: ജമ്മു- ശ്രീനഗർ ദേശീയപാത തകർന്നതിനെത്തുടർന്ന് തുടർച്ചയായി മൂന്നാം ദിവസവും അമർനാഥ് തീർഥയാത്ര മുടങ്ങി. റംബാനിലാണ് റോഡ് തകർന്നിരിക്കുന്നത്. ആറായിരത്തിലധികം തീർഥാടകരാണ് റോഡ് തകർന്നതിനെത്തുടർന്ന് ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാംപിൽ കുടുങ്ങിയിരിക്കുന്നത്. അയ്യായിരത്തോളം പേർ ചന്ദേർകോട്ട് ബേസ് ക്യാംപിലും തുടരുകയാണ്. …
വസ്ത്രം അലക്കുന്നതിനെച്ചൊല്ലി തര്‍ക്കം;തമിഴ്‌നാട്ടില്‍ സൈനികനെ മര്‍ദിച്ചുകൊന്നു
ചെന്നൈ : തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഡി.എം.കെ. കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ സൈനികന്‍ മരിച്ചു. ജമ്മു കശ്മീരില്‍ ജോലി ചെയ്യുന്ന എം. പ്രഭു(28)വാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡി.എം.കെ. കൗണ്‍സിലര്‍ ചിന്നസ്വാമി ഉള്‍പ്പെടെ ഒന്‍പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. …
യു.പി.എ. അഴിമതിക്കാലം ചൂണ്ടിക്കാട്ടി രാഹുലിനു മോദിയുടെ മറുപടി
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്കു മറുപടിയായി, യു.പി.എ. ഭരണകാലത്തെ അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2004 മുതല്‍ 2014 വരെയുള്ള യു.പി.എ. ഭരണകാലം അഴിമതികളും അക്രമവും നിറഞ്ഞതായിരുന്നെന്നു മോദി അഭിപ്രായപ്പെട്ടു. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ …
ലഷ്‌കര്‍ ഉപമേധാവി മക്കി ആഗോളഭീകരന്‍
യു.എന്‍: പാക് ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബയുടെ ഉപമേധാവി ഹാഫിസ് അബ്ദുള്‍ റഹ്‌മാന്‍ മക്കി(68)യെ ഐക്യരാഷ്ട്രസംഘടന (യു.എന്‍) ആഗോളഭീകരനായി പ്രഖ്യാപിച്ചു. ലഷ്‌കറെ സ്ഥാപകന്‍ ഹാഫിസ് സയിദിന്റെ ഭാര്യാസഹോദരനാണ് ഇയാള്‍. മക്കിയെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നത് ഇന്ത്യയുടെയും യു.എസിന്റെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്നാല്‍, ഇരുരാജ്യങ്ങളുടെയും സംയുക്തനീക്കത്തെ …